പെരുമ്പാമ്പ് ശല്യം രൂക്ഷം ; ഉതിമൂട്ടിൽ വീണ്ടും പെരുമ്പാമ്പിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഉതിമൂട്ടില്‍ പെരുമ്പാമ്പിന്റെ ശല്യം വൻതോതിൽ വർദ്ധിക്കുന്നു. ജനവാസ മേഖലയിൽ നിന്ന് ഇന്ന് വീണ്ടും പെരുമ്പാമ്പിനെ കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. ​ഉതിമൂട് വെളിവയൽ പടി ഭാഗത്തുനിന്നാണ് ഇന്ന് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വിവരമറിഞ്ഞ് വനംവകുപ്പിന്റെ അംഗീകൃത ലൈസൻസുള്ള പാമ്പുപിടിത്ത വിദഗ്ദ്ധൻ മാത്തുക്കുട്ടി സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. തുടർന്ന് പാമ്പിനെ വനംവകുപ്പ് അധികൃതർക്ക് കൈമാറി.

അടുത്തകാലത്തായി ഈ പ്രദേശത്ത് പാമ്പുകളുടെ ശല്യം വളരെ കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. പെരുമ്പാമ്പുകൾ ജനവാസ മേഖലകളിലേക്കും പുരയിടങ്ങളിലേക്കും ഇറങ്ങുന്നത് വളർത്തുമൃഗങ്ങൾക്കും പ്രദേശവാസികൾക്കും ഒരുപോലെ ഭീഷണിയായി മാറിയിരിക്കുകയാണ്. വനംവകുപ്പ് ഈ വിഷയത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ ഇഡി ശുപാർശ: സർക്കാർ കേസ് എടുത്താൽ പ്രതിഷേധമുയർത്താൻ സിപിഎം

0
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി...

സിപിഎമ്മിൽ ഫോൺ പരിശോധനാ വിവാദം ; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി.ജോയി

0
തിരുവനന്തപുരം : വാർത്ത ചോർത്തൽ കണ്ടെത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ...

യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

0
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ....

മാസപ്പടി കേസ് ; അന്വേഷണവുമായി ഇഡി മുന്നോട്ട് ; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസ്

0
കൊച്ചി: മാസപ്പടി കേസിൽ അന്വേഷണവുമായി ഇഡി മുന്നോട്ട്. കേസിൽ ചോദ്യം ചെയ്യുന്നതിനായി ഇഡി...