കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാല കണ്ട് കുഞ്ഞുഞ്ഞമ്മയുടെ കണ്ണ് മഞ്ഞളിച്ചില്ല – യഥാര്‍ഥ ഉടമക്ക് കൈമാറിയപ്പോള്‍ കണ്ണ് നിറഞ്ഞു

For full experience, Download our mobile application:
Get it on Google Play

പെരുമ്പെട്ടി : വീട്ടമ്മയ്ക്ക് കളഞ്ഞു കിട്ടിയ സ്വര്‍ണ്ണ മാല പോലീസിന് കൈമാറി. ചുങ്കപ്പാറ പെരുന്തോട്ടുകാവിൽ വീട്ടിൽ കുഞ്ഞുഞ്ഞമ്മ എന്ന ആളിന് ചുങ്കപ്പാറ ജംഗ്ഷനിൽ നിന്നും കളഞ്ഞു കിട്ടിയ 11ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാലയാണ് പെരുമ്പെട്ടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിൽ മാലയുടെ ഉടമയെ കണ്ടെത്തി പെരുമ്പെട്ടി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും മാല ലഭിച്ച കുഞ്ഞുഞ്ഞമ്മയെ കൊണ്ടുതന്നെ ഉടമ സുജാ ബാബുവിന് മാല തിരികെ നൽകുകയും ചെയ്തു.

സ്വകാര്യബാങ്കിൽ പണയം വെച്ചിരുന്ന സ്വർണ്ണമാല ഇന്ന് തിരികെ എടുത്ത് മടങ്ങുന്ന വഴിയില്‍ ചുങ്കപ്പാറ ജംഗ്ഷനിൽ വെച്ച് സുജാ ബാബുവിന്റെ കയ്യിൽ നിന്നും മാല നഷ്ടപ്പെടുകയായിരുന്നു. റോഡില്‍ കിടന്നിരുന്ന മാല അതുവഴിവന്ന കുഞ്ഞൂഞ്ഞമ്മ കാണുകയും അത് പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പെരുമ്പെട്ടി പോലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ ഷിജു, ബോസ്, ഉണ്ണികൃഷ്ണൻ, സി.പി.ഓ മാരായ അലക്സ്‌, രതീഷ്, അനന്തു, അഷ്ഫാക് എന്നിവർ ചേർന്നാണ് മാല സ്റ്റേഷനിൽ ലഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ അതിന്റെ ഉടമയെ കണ്ടെത്തി തിരികെ നൽകാൻ സഹായിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ്യ സമ്മാനക്കൂപ്പൺ വഴി കണ്ണൂർ സ്വദേശി 3 കോടി തട്ടിയതായി പരാതി ; അന്വേഷണം...

0
കണ്ണൂർ : ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായി സമ്മാനക്കൂപ്പൺ അച്ചടിച്ച് വിറ്റ കേസിലെ...

പിണറായി വിജയനെതിരെ ഇഡി ശുപാർശ: സർക്കാർ കേസ് എടുത്താൽ പ്രതിഷേധമുയർത്താൻ സിപിഎം

0
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി...

സിപിഎമ്മിൽ ഫോൺ പരിശോധനാ വിവാദം ; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി.ജോയി

0
തിരുവനന്തപുരം : വാർത്ത ചോർത്തൽ കണ്ടെത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ...

യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

0
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ....