രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : 10 ദിവസത്തിനിടെ മൂന്നാം തവണ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 91 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്. കഴിഞ്ഞ പത്തു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. ഇതോടെ പത്തു ദിവസത്തിനുള്ളിൽ ആകെ അഞ്ച് രൂപയുടെ വർദ്ധനവാണ് പെട്രോളിനും ഡീസലിനും ഉണ്ടായിരിക്കുന്നത്. പുതിയ വർദ്ധനവോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 110.67 രൂപയും ഡീസൽ വില 99.59 രൂപയുമായി ഉയർന്നു. തുടർച്ചയായുള്ള ഈ വിലവർദ്ധനവ് സാധാരണക്കാരുടെ ജനജീവിതം ദുസഹമാക്കുകയാണ്.

ഇന്ധനവില വർദ്ധനവിന് പിന്നാലെ ഡൽഹിയിൽ സിഎൻജി വിലയും കിലോയ്ക്ക് ഒരു രൂപ വർദ്ധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 20 മുതൽ 90 ശതമാനം വരെ വർദ്ധിച്ചിട്ടും ഇന്ത്യയിൽ വെറും 5 ശതമാനം മാത്രമാണ് വില കൂട്ടിയതെന്നാണ് കേന്ദ്രസർക്കാരിന്റെ ന്യായീകരണം. കടുത്ത നഷ്ടം സഹിച്ച് പൊതുമേഖലാ എണ്ണ കമ്പനികൾ ഏകദേശം 76 ദിവസത്തോളം വില വർദ്ധിപ്പിക്കാതെ പിടിച്ചുനിന്നതായും കേന്ദ്രം അവകാശപ്പെടുന്നു. എന്നാൽ, ഘട്ടം ഘട്ടമായി ഇന്ധനവില എട്ടു രൂപ വരെ വർദ്ധിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ ഇഡി ശുപാർശ: സർക്കാർ കേസ് എടുത്താൽ പ്രതിഷേധമുയർത്താൻ സിപിഎം

0
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി...

സിപിഎമ്മിൽ ഫോൺ പരിശോധനാ വിവാദം ; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി.ജോയി

0
തിരുവനന്തപുരം : വാർത്ത ചോർത്തൽ കണ്ടെത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ...

യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

0
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ....

മാസപ്പടി കേസ് ; അന്വേഷണവുമായി ഇഡി മുന്നോട്ട് ; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസ്

0
കൊച്ചി: മാസപ്പടി കേസിൽ അന്വേഷണവുമായി ഇഡി മുന്നോട്ട്. കേസിൽ ചോദ്യം ചെയ്യുന്നതിനായി ഇഡി...