കല്ലേലി – കുളത്തുമണ്‍ റോഡിലെ കാടുകള്‍ നീക്കം ചെയ്യുന്നില്ല ; വന്യ മൃഗങ്ങളെ ഭയന്ന് ജനങ്ങളുടെ യാത്ര

For full experience, Download our mobile application:
Get it on Google Play

കോന്നി : കല്ലേലി – താമരപ്പള്ളി – കുളത്തുമണ്‍ റോഡില്‍ കാലങ്ങളായി കാടുകള്‍ നീക്കം ചെയ്യാതെ വന്നതോടെ ഭീതിയുടെ നിഴലിലാണ് നാട്ടുകാരുടെ യാത്ര. അധികം വീടുകള്‍ ഇല്ലാത്ത കല്ലേലി മുതല്‍ താമരപ്പള്ളി വരെയുള്ള ഭാഗത്ത്  നേരം ഇരുട്ടികഴിഞ്ഞാല്‍ ഏത് നിമിഷവും ആനയോ മറ്റ് വന്യ ജീവികളോ യാത്രക്കാരുടെ മുന്നിലെത്താം. മുന്‍പ് സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിച്ചിരുന്നു എങ്കിലും ഇന്ന് അതില്‍ പലതും കത്തുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ ഒരു വശം വനഭാഗവും ഒരു വശം സ്വകാര്യ ഭൂമികളുമാണ്. ആനയുടെയും പന്നിയുടെയും സ്ഥിരം കേന്ദ്രമായ റോഡില്‍ വിഷപ്പാമ്പുകളും അനവധിയാണ്. നാട്ടുകാര്‍ കാട്ടാനയുടെ മുന്നില്‍ നിന്നും പലപ്പോഴും കഷ്ടിച്ചാണ് രക്ഷപെടുന്നത്.

റോഡുകളുടെ അവസ്ഥ അതിലും പരിതാപകരമാണ്. പ്രളയകാലത്ത് സമീപത്തെ തോട്ടില്‍ കൂടിയുണ്ടായ ശക്തമായ മഴവെള്ളപ്പാച്ചിലില്‍ റോഡിന്റെ സംരക്ഷണ ഭിത്തി ഏറെയും ഇടിഞ്ഞ് പോയിരുന്നു. ഇത് കെട്ടി സംരക്ഷിക്കാനും നടപടിയില്ല. കല്ലേലിയില്‍ നിന്നും കുളത്തുമണ്‍, അതിരുങ്കല്‍, പോത്തുപാറ, മുറിഞ്ഞകല്‍, കമ്പകത്തുംപച്ച, രത്നഗിരി, കൊല്ലന്‍പടി തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് ആളുകള്‍ യാത്ര ചെയ്യുന്ന റോഡിനാണ് ഈ ദുസ്ഥിതി. കാലങ്ങളായി മാറി വന്ന അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയോ ജനപ്രതിനിധികളോ റോഡ്‌ പുനരുദ്ധാരണം നടത്തുന്നതില്‍ കാര്യമായി ഇടപെട്ടിട്ടില്ല. നിരവധി സാധാരണക്കാര്‍ ആശ്രയിക്കുന്ന റോഡാണ് അധികാരികളുടെ അനാസ്ഥ മൂലം നശിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ്യ സമ്മാനക്കൂപ്പൺ വഴി കണ്ണൂർ സ്വദേശി 3 കോടി തട്ടിയതായി പരാതി ; അന്വേഷണം...

0
കണ്ണൂർ : ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായി സമ്മാനക്കൂപ്പൺ അച്ചടിച്ച് വിറ്റ കേസിലെ...

പിണറായി വിജയനെതിരെ ഇഡി ശുപാർശ: സർക്കാർ കേസ് എടുത്താൽ പ്രതിഷേധമുയർത്താൻ സിപിഎം

0
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി...

സിപിഎമ്മിൽ ഫോൺ പരിശോധനാ വിവാദം ; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി.ജോയി

0
തിരുവനന്തപുരം : വാർത്ത ചോർത്തൽ കണ്ടെത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ...

യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

0
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ....