ചിറ്റാര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിനു സമീപത്തും മാലിന്യക്കൂമ്പാരം

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്‌ വ്യാപകമായിട്ടും നടപടി സ്വീകരിക്കാതെ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ പ്രധാന ഭാഗങ്ങളില്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ നിക്ഷേപിക്കുവാന്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചിട്ടുണ്ട് എങ്കിലും ആളുകള്‍ ഇതിന് സമീപത്തും പൊതു ഇടങ്ങളിലുമാണ് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. ചിറ്റാര്‍ ബിവറേജസ് ഔട്ട്‌ ലെറ്റിന് സമീപം കുന്നുകൂടി കിടക്കുന്ന ബിയര്‍ കുപ്പികള്‍ അടക്കമുള്ളവ നീക്കം ചെയ്യുവാനും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ ഭാഗത്ത് പതിവായി കുപ്പികള്‍ ഉപേക്ഷിക്കുന്നു എന്നാണ് സമീപവാസികള്‍ പറയുന്നത്.

റോഡില്‍ പൊട്ടി കിടക്കുന്ന കുപ്പിച്ചില്ലുകള്‍ ജനങ്ങളുടെ കാലിലും വാഹനങ്ങളുടെ ടയറുകളിലും കുത്തി കയറുവാന്‍ സാധ്യത കൂടുതലാണ്. നടപടി സ്വീകരിക്കേണ്ട ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. മഴക്കാലം ആരംഭിച്ചതോടെ വലിച്ചെറിയുന്ന കുപ്പികളില്‍ കൊതുകുകള്‍ മുട്ടയിട്ട് വളരുന്ന സാഹചര്യവും വര്‍ധിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതരും ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ചിറ്റാര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മീറ്ററുകള്‍ മാത്രം അകലെയാണ് ഇത്തരത്തില്‍ മാലിന്യ നിക്ഷേപം നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസിനെതിരേ സാമ്പത്തികയുദ്ധമുണ്ടാകും, പേർഷ്യൻ ഗൾഫിലെ സമുദ്രമേഖല നിയന്ത്രിക്കും ; മുന്നറിയിപ്പുമായി ഇറാൻ

0
കയ്റോ : യു.എസ്. സാമ്പത്തികയുദ്ധം നേരിടേണ്ടിവരുമെന്ന് ഇറാൻ ഭീഷണി മുഴക്കി. പേർഷ്യൻ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി

0
കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് നടത്തി...

ജയിൽവിരുദ്ധപ്രവർത്തനം നടത്തിയെന്ന്‌ റിപ്പോർട്ട്നൽകിയ ഉദ്യോഗസ്ഥനെ മാർക്കറ്റിലിട്ട് വെട്ടാൻശ്രമം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം : ജയിൽശിക്ഷാവേളയിൽ തനിക്കെതിരേ റിപ്പോർട്ട് നൽകിയ ജയിൽവകുപ്പ് ഉദ്യോഗസ്ഥനെ ചാല...

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം : പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ...