കുമ്പഴ : കുമ്പഴ – വെട്ടൂര്‍ റോഡില്‍ നെടുമാനാൽ ഗുരു മന്ദിരത്തിനു സമീപം പെരുമ്പാമ്പിനെ പിടികൂടി. രാത്രി ഒന്‍പതരയോടെ റോഡിന്റെ സൈഡിലെ പുല്ലിനിടയിലാണ് പാമ്പിനെ കണ്ടത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് കോന്നിയില്‍ നിന്നും വനപാലകര്‍ എത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി.