പത്തനംതിട്ട കൊടുമണ്ണിൽ ആൾതാമസം ഇല്ലാത്ത ഷെഡ്ഡിൽ നിന്ന് പെരുമ്പാമ്പുകളേയും കുഞ്ഞുങ്ങളെയും കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊടുമണ്ണിൽ ആൾതാമസം ഇല്ലാത്ത ഷെഡ്ഡിൽ നിന്ന് പെരുമ്പാമ്പുകളേയും കുഞ്ഞുങ്ങളെയും കണ്ടെത്തി. രണ്ടു വലിയ പെരുമ്പാമ്പുകളേയും പത്തു കുഞ്ഞുങ്ങളും മുട്ടകളുമാണ് കണ്ടെത്തിയത്. തകർന്ന ഷെഡുകളോട് ചേർന്ന് പെരുമ്പാമ്പുകളുടെ സാന്നിധ്യം നാട്ടുകാരാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നാലെ വിവരം കോന്നി വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയ പരിശോധനയിലാണ് രണ്ട് പെരുമ്പാമ്പുകളെയും 10 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളേയും നിരവധി മുട്ടകളും കണ്ടെത്തിയത്. പെരുമ്പാമ്പുകളെ കണ്ടെത്തിയ ഷെഡ്ഡിൽ ഒരു വയോധിക താമസിച്ചിരുന്നു ഇവർ ഒരു മാസം മുമ്പാണ് മരിച്ചത്. പിന്നാലെ ഷെഡ് പൂർണമായും തകർന്നു. തകർന്ന ഷെഡിനടിയിൽ താപനില കുറവായതിനാലാണ് പെരുമ്പാവുകൾ എത്തിയത് എന്നാണ് വനംവകുപ്പിന്റെ നിഗമനം. പ്രദേശത്തുനിന്ന് പിടികൂടിയ പെരുമ്പാമ്പുകളെ വനംവകുപ്പ് പിന്നീട് കാട്ടിൽ വിട്ടയക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...