ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പൂർണ്ണമായും പിൻവലിക്കണമെന്ന് ഖത്തർ

For full experience, Download our mobile application:
Get it on Google Play

ദോഹ: ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പ്രമേയം വേഗത്തിൽ നടപ്പിലാക്കണമെന്നും ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പൂർണ്ണമായും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഖത്തർ. ഈ നവംബർ 17-ന് പുറപ്പെടുവിച്ച ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം നമ്പർ 2803 വേഗത്തിലും ആത്മാർത്ഥമായും നടപ്പിലാക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. ഗാസയിൽ നിന്ന് ഇസ്രയേൽ പൂർണ്ണമായും പിൻവാങ്ങണമെന്നും ഗാസ നിവാസികൾ അടങ്ങുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം സ്ഥാപിക്കണമെന്നും പുനർനിർമ്മാണ ശ്രമങ്ങൾ ആരംഭിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശം സാക്ഷാത്കരിക്കുന്നതിനും സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള ആദ്യപടിയായി ഇതിനെ കാണുന്നു. വിയന്നയിൽ നടന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ)യുടെ ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെ സെഷന് മുമ്പായി വിയന്നയിലെ ഖത്തർ അംബാസഡറും ഐക്യരാഷ്ട്രസഭയിലെയും അന്താരാഷ്ട്ര സംഘടനകളിലെയും സ്ഥിരം പ്രതിനിധിയുമായ ജാസിം യാക്കൂബ് അൽ ഹമ്മദി പലസ്തീനിലെ സ്ഥിതിഗതികൾ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസ്താവനയിലാണ് ഖത്തറിന്റെ നിലപാട് വ്യക്തമാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...