എയർ കാർഗോ വഴി രാജ്യത്തേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം തടഞ്ഞ് ഖത്തർ കസ്റ്റംസ്

For full experience, Download our mobile application:
Get it on Google Play

ദോഹ: എയർ കാർഗോ വഴി രാജ്യത്തേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം തടഞ്ഞ് ഖത്തർ കസ്റ്റംസ്. എയർ കാർഗോ വഴിയെത്തിയ പാഴ്സലിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. പാഴ്സലുകളിലൊന്നിൽ കസ്റ്റംസ് ഉദ്യോ​ഗസ്ഥർക്ക് സംശയം തോന്നുകയും തുടർന്ന് അത് തുറന്ന് പരിശോധിക്കുകയും ചെയ്തു. പരിശോധനയിൽ ജിപ്സം കൊണ്ടുള്ള അലങ്കാര വസ്തുവിൽ ഒളിപ്പിച്ച നിലയിൽ നാല് പാക്കറ്റുകളിലായി ഏകദേശം രണ്ട് കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.​ഖത്തറിലേക്ക് നിരോധിത വസ്തുക്കൾ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനെതിരെ അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.

കള്ളക്കടത്തിനും കസ്റ്റംസ് നിയമലംഘനങ്ങൾക്കും എതിരായ ദേശീയ ‘കാഫിഹ്’ കാമ്പയിന് പിന്തുണ നൽകാൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപെട്ടു. 16500 എന്ന നമ്പറിലൂടെയോ [email protected] ഇമെയിൽ വഴിയോ പൊതുജനങ്ങൾക്ക് രഹസ്യമായി വിവരങ്ങൾ കൈമാറാവുന്നതാണ്. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിലും പുതിയ കള്ളക്കടത്ത് രീതികൾ കണ്ടെത്തുന്നതിലും ഉൾപ്പെടെ തുടർച്ചയായ പരിശീലനം ലഭിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...