ഭൂകമ്പത്തിൽ വീട് നഷ്ട്ടപെട്ടവരെ പാർപ്പിക്കാൻ ഖത്തർ വക 10,000 ലോകകപ്പ് ക്യാബിനുകൾ നൽകും

For full experience, Download our mobile application:
Get it on Google Play

ഖത്തർ ; തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ വീട് നഷ്ടപ്പെട്ടവരെ പാർപ്പിക്കാൻ ലോകകപ്പ് വേളയിൽ ഉപയോഗിച്ച ക്യാബിനുകളും കാരവാനുകളും അയക്കുമെന്ന് ഖത്തർ അറിയിച്ചു. ഫെബ്രുവരി ആറിനാണ് ലോകത്തെ നടുക്കിയ ഭൂചലനം തുർക്കിയിലും സിറിയയിലും ഉണ്ടാകുന്നത്. ഇതുവരെ കുറഞ്ഞത് 33000 പേര് മരണപ്പെടുന്നു എന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തിൽ ലോകരാജ്യങ്ങൾ തുർക്കിക്കും സിറിയക്കും സഹായങ്ങളുമായി മുന്നോട്ട് വരുന്നുണ്ട്. തുർക്കിയിലെയും സിറിയയിലെയും അടിയന്തര സാഹചര്യം കണക്കിലെടുത്ത് ലോകകപ്പ് വേളയിലേക്ക് വേണ്ടി രൂപപ്പെടുത്തിയ ക്യാബിനുകളും കാരവാനുകളും ദുരന്ത ബാധിത മേഖലയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചതായി ഖത്തർ അറിയിച്ചിട്ടുണ്ട്.

തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക് ആവശ്യമായ പിന്തുണ ഉറപ്പുവരുത്തുമെന്നും അവർ അറിയിച്ചു. കഴിഞ്ഞ വര്ഷം 2022 ലെ ഫിഫ ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിച്ചപ്പോൾ താത്ക്കാലികാലികമായി ഉണ്ടാക്കിയ ക്യാബിനുകൾ ടൂർണമെന്റിന് ശേഷം ആവശ്യക്കാർക്ക് നൽകുമെന്ന് അറിയിച്ചിരുന്നു. അവ ഭൂകമ്പ ബാധിത രാജ്യങ്ങളിലേക്ക് നൽകാനാണ് ഇപ്പോൾ തീരുമാനം. ഇന്ന് ദോഹ തുറമുഖത്ത് നിന്ന് തുർക്കിയിലേക്ക് സാധനങ്ങളുമായി ആദ്യ കപ്പൽ പുറപ്പെടും. നിലവിൽ തുർക്കിയിലുള്ള ഏറ്റവും വലിയ രക്ഷാദൗത്യ സംഘങ്ങളിൽ ഒരെണ്ണം ഖത്തറിനെയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...