മദ്യക്കുപ്പികളിൽ സുരക്ഷ ഉറപ്പാക്കാൻ ഫെബ്രുവരി മുതൽ ക്യു.ആർ. കോഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മദ്യക്കുപ്പികളിൽ സുരക്ഷ ഉറപ്പാക്കാൻ ഫെബ്രുവരിമുതൽ ക്യു.ആർ. കോഡ് നിർബന്ധമാക്കാൻ ബെവറജസ് കോർപ്പറേഷൻ തീരുമാനിച്ചു. മദ്യക്കമ്പനികൾക്ക് ഒരു കോടി രൂപവീതം അധിക ബാധ്യതവരുത്തുന്ന സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ധാരണയായിട്ടില്ല. ക്യു.ആർ. കോഡ് സ്റ്റിക്കറിന്റെ ചെലവ് വഹിക്കാൻ െബവറജസ് കോർപ്പറേഷൻ തയ്യാറാണെങ്കിലും യന്ത്രസംവിധാനങ്ങൾക്ക് വേണ്ടിവരുന്ന മുതൽമുടക്കാണ് മദ്യക്കമ്പനികളെ പിന്തിരിപ്പിക്കുന്നത്. െബവറജസ് കോർപ്പറേഷൻ കടുംപിടിത്തം തുടർന്നാൽ മദ്യവിതരണം തടസ്സപ്പെടും. പ്രതിസന്ധി പരിഹരിക്കാൻ മദ്യക്കമ്പനികളെ ചർച്ചയ്ക്കുവിളിച്ചിട്ടുണ്ട്. ഒരോ മദ്യക്കുപ്പിയും തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽ ക്യു.ആർ. കോഡ് പതിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. നിർമാണ വേളയിൽ ഡിസ്റ്റിലറികളിൽനിന്നാണ് പതിക്കേണ്ടത്. കോർപ്പറേഷന് മദ്യം നൽകുന്ന 100-ഓളം വിതരണക്കാർ ഇതിനുള്ള സംവിധാനം സജ്ജീകരിക്കേണ്ടിവരും. പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻ‍ഡ് കെമിക്കൽസ് മാത്രമാണ് ക്യു.ആർ.കോഡ് സജ്ജീകരിച്ചിട്ടുള്ളത്. തിരുവല്ല ഫാക്ടറിയിൽ ഇത് സജ്ജീകരിക്കാൻ ഒരു കോടി രൂപ ചെലവായിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ തിരുവല്ല, നെടുമങ്ങാട് ഗോഡൗണുകളിലേക്ക് ക്യു.ആർ. കോഡ് പതിച്ച മദ്യം നൽകുന്നുണ്ട്. ബെവറജസ് കോർപ്പറേഷന്റെ ഹോളോഗ്രാം പതിച്ച സുരക്ഷാ ലേബലാണ് ഇപ്പോൾ കുപ്പികളിൽ പതിക്കുന്നത്. കൂടുതൽ സുരക്ഷിതത്വത്തിന് പുറമേ ലേബൽ പതിക്കുന്നതിലെ കാലതാമസവും അധികജോലിയും ഒഴിവാക്കാനാകുമെന്നതാണ് ക്യു.ആർ. കോഡ് സംവിധാനത്തിന്റെ നേട്ടം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...