ജമ്മു കശ്മീര്‍ ഭീകരാക്രമണത്തില്‍ ഒരു സൈനികന് കൂടി വീരമൃത്യു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഗുല്‍മാര്‍ഗില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം 3 ആയി. പാക്ക് ഭീകരരാണ് സംഭവത്തിനു പിന്നിലെന്ന് സൈന്യം വ്യക്തമാക്കി. വനത്തില്‍ ഒളിച്ച ഭീകരരെ കണ്ടെത്താന്‍ ഡ്രോണുകളും ഹെലികോപ്ടറുകളും ഉപയോഗിച്ച് നിയന്ത്രണ രേഖയോടു ചേര്‍ന്ന പ്രദേശത്ത് ശക്തമായ തിരച്ചില്‍ നടക്കുകയാണ്. വ്യാഴാഴ്ച വൈകിട്ട് ബോട്ട പത്രി മേഖലയില്‍ സൈനിക വാഹനത്തിനു നേരെ നടന്ന ആക്രമണത്തില്‍ 2 സൈനികര്‍ക്കൊപ്പം 2 ചുമട്ടുതൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. ബാരാമുള്ള നൗഷേര സ്വദേശി മുഷ്താഖ്, ഉറി സ്വദേശി സഹൂര്‍ അഹമ്മദ് മിര്‍ എന്നിവരാണ് മരിച്ച തൊഴിലാളികള്‍. സൈനികരില്‍ ഒരാള്‍ അനന്ത്‌നാഗ് സ്വദേശിയും മറ്റൊരാള്‍ സിര്‍സ സ്വദേശിയുമാണ്. പരുക്കേറ്റ 2 സൈനികരടക്കം 3 പേരെ ആശുപത്രിയിലേക്ക് മാറ്റി. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഖലയായ സിയാച്ചിനില്‍ നിയോഗിക്കുന്ന സൈനികര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന കേന്ദ്രത്തിന് ഏതാനും കിലോമീറ്റര്‍ അടുത്താണ് ആക്രമണം നടന്നത്. പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് ആക്രമണം നടന്നത്. 19 പേര്‍ സഞ്ചരിച്ച സൈനിക വാഹനത്തിനു നേരെ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. പ്രശസ്ത വിനോദ സഞ്ചാര മേഖലയായ ഗുല്‍മാര്‍ഗിന് 6 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്നത്. ഇവിടത്തെ മുഖ്യആകര്‍ഷണമായ ഗോണ്ടോല റോപ്‌വേ സുരക്ഷാ കാരണങ്ങളാല്‍ രാവിലെ അടച്ചെങ്കിലും വൈകുന്നേരത്തോടെ തുറന്നു. സഞ്ചാരികള്‍ക്ക് നിയന്ത്രണം ഇല്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...