വന്ദേഭാരതിലെ ഭക്ഷണത്തിന്റെ നിലവാരം ഉറപ്പുവരുത്തണം – മനുഷ്യാവകാശ കമ്മിഷന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വന്ദേഭാരത് തീവണ്ടിയില്‍ നല്‍കുന്ന ഭക്ഷണസാധനങ്ങളുടെ നിലവാരമുറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശിച്ചു. കാലാവധികഴിഞ്ഞ ജ്യൂസ് നല്‍കിയതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കമ്മിഷന്‍ മുന്നറിയിപ്പുനല്‍കി. വന്ദേഭാരതില്‍ കാറ്ററിങ് ചുമതലയേല്‍പ്പിച്ചിരിക്കുന്ന ഏജന്‍സി, യാത്രക്കാര്‍ക്കുനല്‍കുന്ന ഭക്ഷണത്തിന്റെ നിലവാരം റെയില്‍വേ നിരീക്ഷിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ റെയില്‍വേ ഒരുക്കുന്ന മികച്ചനിലവാരമുള്ള യാത്രാസൗകര്യത്തെ അഭിനന്ദിക്കുന്നതിനൊപ്പം നിലവാരമില്ലാത്ത ഭക്ഷണംനല്‍കുന്നതില്‍ ആശങ്കയുണ്ടെന്നും ഉത്തരവില്‍ പറഞ്ഞു. മേയ് 25-ന് വന്ദേഭാരതില്‍ യാത്രചെയ്തവരാണ് പ്രഭാതഭക്ഷണത്തിനൊപ്പം നല്‍കിയ ജ്യൂസ് കാലഹരണപ്പെട്ടതായി പരാതിയുന്നയിച്ചത്.

പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരതില്‍ ബൃന്ദാവന്‍ ഫുഡ് പ്രോഡക്ട്സ് എന്ന കമ്പനിക്കാണ് കാറ്ററിങ് ലൈസന്‍സ് നല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വന്ദേഭാരതില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ നിലവാരം ട്രെയിന്‍ ക്യാപ്റ്റനും സൂപ്പര്‍വൈസര്‍മാരും റെയില്‍വേ ഉദ്യോഗസ്ഥരും ഉറപ്പാക്കും.’മാസാ’ ജ്യൂസിന്റെ കാലാവധികഴിഞ്ഞതാണെന്ന് മനസ്സിലാക്കി നശിപ്പിച്ചു. കാലാവധികഴിഞ്ഞ ജ്യൂസ് നല്‍കിയ ഏജന്‍സിക്ക് ഒരുലക്ഷം രൂപ പിഴചുമത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസിലാണ് നടപടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നാനിയിൽ ശക്തമായ കടൽക്ഷോഭത്തിൽ അഞ്ച് വീടുകൾ കൂടി കടലെടുത്തു

0
മലപ്പുറം: പൊന്നാനിയിലെ കലിതുള്ളി കടൽ. തീരദേശവാസികളെ പ്രതിസന്ധിയിലാക്കി ശക്തമായ കടൽക്ഷോഭത്തിൽ അഞ്ച്...

സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കൃത്യമായ അറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

0
കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കൃത്യമായ അറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥ...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രിൻസിപ്പൽ ഡയറക്ടറുടെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ അതിതീവ്ര മഴ...

കൊച്ചിയിൽ കണ്ടെയ്നർ ഷിപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു

0
കൊച്ചി: കൊച്ചിയിൽ കണ്ടെയ്നർ ഷിപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇന്നലെ രാത്രി...