ന്യൂഡല്‍ഹി : വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കുള്ള ക്വാറന്‍റീന്‍ നിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്രസര്‍ക്കാര്‍. മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനില്‍ കഴിഞ്ഞാല്‍ മതിയാകും. ഇതിന് ശേഷം ഏഴ് ദിവസം ഹോം ക്വാറന്‍റീനിലും കഴിയണം. ഗര്‍ഭിണികള്‍ക്കും ഗുരുതരമായ അസുഖമുള്ളവര്‍ക്കും 14 ദിവസം ഹോം ക്വാറന്‍റീനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
എല്ലാവര്‍ക്കും ആരോഗ്യസേതു ആപും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ നേരത്തെ തന്നെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ ഏഴ് ദിവസം മതിയെന്ന നിലപാടെടുത്തിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേരളം കേന്ദ്രസര്‍ക്കാറിനെ സമീപിക്കുകയും ചെയ്തിരുന്നു.
അതേസമയം ആഭ്യന്തര വിമാന യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഗുരുതര രോഗലക്ഷണങ്ങളമുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ചെറു ലക്ഷണങ്ങളുള്ളവരെ കോവിഡ് കെയര്‍ സെന്ററിലേക്കോ വീട്ടു നിരീക്ഷണത്തിനോ അയക്കും. ലക്ഷണങ്ങളില്ലാത്തവര്‍ക്ക് ഏഴ് ദിവസത്തെ വീട്ടു നിരീക്ഷണമാണ് നിര്‍ദേശിക്കുക.