ക്വാറന്‍റീന്‍ നിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍ ; മറ്റ്​ രാജ്യങ്ങളില്‍ നിന്ന്​ എത്തുന്നവര്‍ ഏഴ്​ ദിവസം ഇന്‍സ്​റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനില്‍ കഴിഞ്ഞാല്‍ മതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വിദേശ രാജ്യങ്ങളി​ല്‍ നിന്ന്​ എത്തുന്നവര്‍ക്കുള്ള ക്വാറന്‍റീന്‍ നിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്രസര്‍ക്കാര്‍. മറ്റ്​ രാജ്യങ്ങളില്‍ നിന്ന്​ എത്തുന്നവര്‍ ഏഴ്​ ദിവസം ഇന്‍സ്​റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനില്‍ കഴിഞ്ഞാല്‍ മതിയാകും. ഇതിന്​ ശേഷം ഏഴ്​ ദിവസം ഹോം ക്വാറന്‍റീനിലും കഴിയണം. ഗര്‍ഭിണികള്‍ക്കും ഗുരുതരമായ അസുഖമുള്ളവര്‍ക്കും 14 ദിവസം ഹോം ക്വാറന്‍റീനാണ്​ നിര്‍ദേശിച്ചിരിക്കുന്നത്​.

എല്ലാവര്‍ക്കും ആരോഗ്യസേതു ആപും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്​. കേരള സര്‍ക്കാര്‍ നേരത്തെ തന്നെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ ഏഴ്​ ദിവസം മതിയെന്ന നിലപാടെടുത്തിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട്​ കേരളം കേന്ദ്രസര്‍ക്കാറിനെ സമീപിക്കുകയും ചെയ്​തിരുന്നു.

അതേസമയം ആഭ്യന്തര വിമാന യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഗുരുതര രോഗലക്ഷണങ്ങളമുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ചെറു ലക്ഷണങ്ങളുള്ളവരെ കോവിഡ്​ കെയര്‍ സെന്ററിലേക്കോ വീട്ടു നിരീക്ഷണത്തിനോ അയക്കും. ലക്ഷണങ്ങളില്ലാത്തവര്‍ക്ക്​ ഏഴ്​ ദിവസത്തെ വീട്ടു നിരീക്ഷണമാണ്​ നിര്‍ദേശിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...