ധനവകുപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയില്ല ; വിമർശനവുമായി പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നികുതി പിരിവ് കാര്യക്ഷമമല്ലെന്ന് സിഎജി വിമര്‍ശനത്തിനിടെ നികുതി വകുപ്പിനെ കുറിച്ചുള്ള സഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെന്ന് പ്രതിപക്ഷം. നികുതി പിരിവ് സംവിധാനത്തിലെ ഗുരുതര ക്രമക്കേടുകൾ മറച്ച് വയ്ക്കാനും നികുതി വകുപ്പിലെ അഴിമതി പുറം ലോകം അറിയാതിരിക്കാനുമുള്ള ആസൂത്രിത നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം. സംസ്ഥാനത്ത് നികുതി പിരിവ് കാര്യക്ഷമമല്ലെന്ന് സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. കാലങ്ങളായുള്ള നികുതി കുടിശിക സിഎജി കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഒരു പടി കൂടി കടന്ന സിഎജിയുടെ രാഷ്ട്രീയ ചായ്വും ആരോപിച്ചാണ് ധനവകുപ്പിന്റെയും സര്‍ക്കാരിന്‍റെയും പ്രതിരോധം.

നിയമസഭയിൽ ചോദ്യം ചോദിച്ചാൽ നിശ്ചിത സമയത്ത് മറുപടി നൽകണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ സാമാജികരുടെ അവകാശങ്ങൾ പോലും ലംഘിച്ച് ധനവകുപ്പ് ചോദ്യങ്ങൾ നിരന്തരം അവഗണിക്കുന്നു എന്നാണ് പ്രതിപക്ഷ പരാതി. 15-ാം നിയമസഭയുടെ 8, 9 സെഷനുകളായി നികുതി വകുപ്പിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച് സാമാജികരുന്നയിച്ചത് പലവിധ ചോദ്യങ്ങൾ. എട്ടാം സമ്മേളനകാലത്ത് മാര്‍ച്ച് ആറിന് ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നടപടിയെ കുറിച്ച് ഐ സി ബാലകൃഷ്ണൻ ഉന്നയിച്ച 4252 ആം നമ്പർ ചോദ്യം- മാസങ്ങൾ കഴിഞ്ഞിട്ടും മറുപടിയില്ല. ചലച്ചിത്ര താരങ്ങളുടെ നികുതി വെട്ടുപ്പുമായി ബന്ധപ്പെട്ട് എം.കെ.മുനീർ ഉന്നയിച്ച 4300 ആം ചോദ്യത്തിനും അവഗണന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിനു മുന്നിൽ സമരം ചെയ്യുന്നതിന് പകരം ഡൽഹിയിലെ റെയിൽവേ മന്ത്രാലയത്തിന്...

0
ഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗലാപുരത്തെ മൈസൂരുമായി ചേർക്കുന്നതിനെതിരെ കേരളത്തിൽ...

രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വുജയൻ

0
കൊച്ചി: രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...