ക്വിക്ക് സർവീസ് പദ്ധതി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ക്വിക്ക് സർവീസ് -അർബൻ സർവീസ് ടീമിൻ്റെ ഉദ്ഘാടനം തിരുവല്ല നഗരസഭയിൽ നടന്നു. നഗരസഭ വൈസ് ചെയർമാൻ ജോസ് പഴയിടത്തിന്റെ അധ്യക്ഷതയിൽ ചെയർപേഴ്സൺ അനു ജോർജ് ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആദില എസ് ക്വിക്ക് സെർവ് കാൾ സെന്റർ നമ്പർ പ്രകാശനം ചെയ്തു. തിരുവല്ല ഈസ്റ്റ്‌ കുടുംബശ്രീ സി. ഡി.എസ്സിന്റെ നേതൃത്വത്തിൽ ആണ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചത്. എൻ.യു.എൽ.എം മാനേജർ അജിത്.എസ് പദ്ധതി വിശദീകരണം നടത്തി.

ക്വിക്ക് സെർവ് പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ വീട്ടുജോലി, ഗൃഹ ശുചീകരണം, പാചകം, കിടപ്പുരോഗികളുടെയും കുട്ടികളുടെയും വൃദ്ധരുടെയും പരിചരണം, പ്രസവാനന്തര ശുശ്രുഷ, കാർ വാഷ്, വീടുകളിലെത്തിയുള്ള രക്തപരിശോധന എന്നീ സേവനങ്ങൾ ആവശ്യക്കാർക്ക് ലഭിക്കുന്നതാണ്. സേവനം ലഭിക്കുന്നതിനു നിശ്ചിത ഫീസ് അടക്കേണ്ടതാണ്. കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്, മാത്യൂസ് ചാലക്കുഴി,സജി എം മാത്യു, റെജിനോൾഡ്, വിജയൻ തലവന, ശോഭ വിനു, അനു സോമൻ, റീനാ വിശാൽ, ശ്രീജ, ബിന്ദു പ്രകാശ്,അന്നമ്മ മത്തായി, ഇന്ദു ചന്ദ്രൻ, ഹെൽത്ത് സൂപ്പർവൈസർ ബിജു എസ്, ഈസ്റ്റ് ചെയർപേഴ്സൺ ഉഷാ രാജേന്ദ്രൻ, മെമ്പർ സെക്രട്ടറിമാരായ ഉമേഷിത,രേഖ, എം.ടി.പി. സെറിൻ സൂസൻ, സി.ഒ അനു വി ജോൺ,അക്കൗണ്ടന്റുമാരായ നിഷ,മോൻസി,വിവിധ വാർഡുകളിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്തെ പ്രതിഷേധം ; ബിഹാറില്‍ 29 പ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

0
പാട്‌ന : കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 29 പ്രവര്‍ത്തകര്‍ക്ക്...

പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിൻ്റെ ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി

0
പാലക്കാട്: ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി. പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിൻ്റെ...

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎ കൈമാറിയവരെയും വിതരണശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

0
സുല്‍ത്താന്‍ബത്തേരി: ലഹരി വില്‍പ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട്...

മുട്ടിൽ മരം മുറി വഞ്ചനാക്കേസ് ; അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം ഇന്ന് വായിച്ചു കേൾപ്പിക്കും

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം...