ക്വിറ്റ് ഇന്ത്യാ ദിനാചരണം

For full experience, Download our mobile application:
Get it on Google Play

വള്ളംകുളം: ഗാന്ധിജി സ്വാതന്ത്ര്യ സമരത്തിലൂടെ പഠിപ്പിച്ച പാഠങ്ങള്‍ ഇന്നും പഠനീയമാണെന്നും വിസ്മൃതമായ ഗാന്ധി പാഠങ്ങള്‍ ഓര്‍ത്തെടുത്താല്‍ മാത്രമേ ഏക ഭാരത സങ്കല്പം യാഥാര്‍ത്ഥ്യം ആകുകയുള്ളു എന്നും ഫാ. ചെറിയാന്‍ രാമനാലില്‍ കോര്‍ – എപ്പിസ്‌കോപ്പ . പറഞ്ഞു. ഗാന്ധി പീസ് ഫൗണ്ടേഷന്‍ പത്തനംതിട്ട ജില്ലാ സമിതിയുടെയും വൈഎംസിഎ തിരുവല്ല സബ് റീജന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന ക്വിറ്റ് ഇന്ത്യാ ദിനാചരണവും ഗാന്ധി – മാരിറ്റസ് ബര്‍ഗ് സംഭവത്തിന്റെ 130 വാര്‍ഷികവും നാഷണല്‍ ഹൈസ് സ്‌കൂളില്‍ ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം.

സബ് റീജന്‍ ചെയര്‍മാന്‍ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ. ജോസ് പാറക്കടവില്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാതന്ത്ര്യസമരകാലം ഭാരതീയരില്‍ സൃഷ്ടിച്ച ദേശീയ ബോധവും ഗാന്ധിജി പഠിപ്പിച്ച ഏകതയുടെ സന്ദേശവും വിസ്മൃതമാകാതെ സൂക്ഷിക്കേണ്ടത് ഇന്ത്യയുടെ നിലനില്‍പ്പിന് അനുപേക്ഷണീയമാണെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ ജോജി പി. തോമസ്, പ്രധാന അധ്യാപകന്‍ ദിലീപ് കുമാര്‍, കെ.സി മാത്യു, ഇലഞ്ഞിമൂട്ടില്‍, ബെന്‍സി തോമസ്, യൂണി വൈ സബ് റീജന്‍ സെക്രട്ടറി ഷെര്‍വിന്‍ മാത്യു, കുര്യന്‍ ചെറിയാന്‍, രമേശ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി അബിൻ വർക്കി

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ...

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി....

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിലെത്തും ; രാഹുൽ ഗാന്ധിയേയും കാണും

0
ന്യൂഡൽഹി : കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

0
പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദര്‍ശിനി പദ്ധതി...