പത്തനംതിട്ട: മണിപ്പൂരില്‍ കഴിഞ്ഞ 100 ദിവസങ്ങളായി നടക്കുന്ന വര്‍ഗീയ കലാപത്തിന് പരിഹാരമുണ്ടാകണമെന്ന് അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ ആവശ്യപ്പെട്ടു. മണിപ്പൂര്‍ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രബന്ധം വൈ.എം.സി.എ ഡിസ്‌കഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറില്‍ അവതരിപ്പിക്കുകയായിരുന്നു അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍. വ്യാപകമായി ക്രിസ്തീയ പള്ളികളും സ്‌കൂളുകളും നശിപ്പിക്കപ്പെട്ടു. നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടു സ്ത്രീകളും കുഞ്ഞുങ്ങളും ഇതര സംസ്ഥാനത്തിലേക്ക് പാലായനം ചെയ്യുന്നു. ഭരണഘടന നല്‍കുന്ന സമാധാനവും, സ്വാതന്ത്ര്യവും, നീതിയും മണിപ്പൂര്‍ ജനതയ്ക്ക് ഉറപ്പാക്കണം എന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. യോഗത്തില്‍ വൈ.എം.സി.എ പ്രസിഡന്റ് ഇ എ ഏലിയാസ് അധ്യക്ഷത വഹിച്ചു. ജോര്‍ജ് മാത്യു, ഫാ. മാത്യു പുനക്കളം, തോമസ് വര്‍ഗീസ്, പി.എസ് സക്കറിയ, ജോയ് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-





























