ഓണക്കാലത്ത് കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാകാന്‍ കോന്നി ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: ഇത്തവണ ഓണക്കാലം ആഘോഷത്തിമിര്‍പ്പിലാക്കാന്‍ കോന്നി ഒരുങ്ങുന്നു. സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ ആഘോഷം നടക്കുന്ന കേന്ദ്രമായി കോന്നി മാറും. കോന്നി കരിയാട്ടത്തിന്റെ വിപുലമായ ഒരുക്കങ്ങളാണ് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടക്കുന്നത്. കാട് ടൂറിസം സഹകരണ സംഘവും, തദ്ദേശ സ്വയംഭരണ, ടൂറിസം വകുപ്പുകളുമാണ് കോന്നി കരിയാട്ടത്തിന്റെ സംഘാടകര്‍. കരിയാട്ടം ടൂറിസം എക്‌സ്‌പോയുടെ നടത്തിപ്പിനായി കൂറ്റന്‍ പന്തലാണ് കോന്നി കെ.എസ്.ആര്‍.ടി.സി മൈതാനിയില്‍ ഒരുങ്ങുന്നത്. പതിനായിരത്തിലധികം പേര്‍ക്ക് ഇരുന്ന് കലാപരിപാടികള്‍ കാണാന്‍ കഴിയുന്ന എന്റര്‍ടെയിന്‍മെന്റ് ഏരിയ, പ്രദര്‍ശന വിപണനമേള നടുത്തുന്നതിനായി ശീതീകരിച്ചതും, അല്ലാത്തതുമായ 200 സ്റ്റാളുകള്‍, വൈവിധ്യം നിറഞ്ഞ വിഭവങ്ങളുമായി ഭക്ഷണശാല, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ കഴിയുന്ന അമ്യൂസ്‌മെന്റ് പാര്‍ക്ക്, വളര്‍ത്തു പക്ഷികളേയും, മൃഗങ്ങളേയും പ്രദര്‍ശിപ്പിക്കുന്ന പെറ്റ് ഷോ, ഫാമിലി ഗെയിം ഷോ തുടങ്ങി വലിയ പ്രദര്‍ശന കേന്ദ്രമായി കെ.എസ്.ആര്‍.ടി.സി മൈതാനം മാറുകയാണ്. ഓണത്തിന് അര മാസം നീണ്ടു നില്‍ക്കുന്ന ഉല്‍സവാഘോഷം കേരളത്തില്‍ കോന്നിയില്‍ മാത്രമാണ് നടക്കുന്നത്.

ആദ്യമായി കരിയാട്ടം എന്ന പുത്തന്‍ കലാരൂപത്തെ കോന്നി നാട് ലോകത്തിന് സംഭാവന ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ഓണക്കാലത്തിനുണ്ട്. ആനയെ മുഖ്യ ആകര്‍ഷക കേന്ദ്രമാക്കിയാണ് കരിയാട്ടം എന്ന കലാരൂപം അവതരിപ്പിക്കുക. മന്ത്രിമാര്‍, പത്മശ്രീ ജേതാക്കള്‍, പ്രശസ്ത ചലച്ചിത്ര നടീനടന്മാര്‍, ഗായകര്‍ തുടങ്ങി നിരവധി കലാകാരന്മാര്‍ കരിയാട്ടത്തിന്റെ ഭാഗമായി കോന്നിയിലെത്തും. ശാസ്ത്രീയ നൃത്തങ്ങളും, കഥകളി ഉള്‍പ്പടെയുള്ള കലാരൂപങ്ങളും, പ്രശസ്തമായ സംഗീത ബാന്റുകളും കോന്നിയുടെ പതിനഞ്ച് ദിനരാത്രങ്ങളെ ആഘോഷ തിമിര്‍പ്പിലാക്കും. ആഗസ്റ്റ് 14നാണ് കരിയാട്ടം കൊടിയേറുന്നത്. ആഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 3 വരെയാണ് ടൂറിസം എക്‌സ്‌പോ നടക്കുക. ഹെലികോപ്റ്റര്‍ റൈഡ്, കുട്ട വഞ്ചി തുഴച്ചില്‍ മത്സരം, തിരുവാതിര, അത്തപ്പൂക്കളം, ചിത്രരചനാ മത്സരങ്ങള്‍ തുടങ്ങിയവയും കോന്നി കരിയാട്ടത്തിന്റെ ഭാഗമായി നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിനോദയാത്ര പോയി മടങ്ങിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു , യുവതിക്ക് ദാരുണാന്ത്യം

0
പത്തനംതിട്ട: എറണാകുളത്ത് വിനോദയാത്ര പോയി മടങ്ങിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന...

സംസ്ഥാനത്ത് താപനില ഉയരുന്നു

0
തിരുവനന്തപുരം: മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില ഉയർന്നു. ഇന്നലെ കൊല്ലം...

മോശമായി നോക്കിയെന്ന് പെൺകുട്ടിയുടെ പരാതി ; സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടും വരാതിരുന്ന 53 വയസുകാരൻ വീട്ടിൽ...

0
മുഹമ്മ: മോശമായി തന്നെ നോക്കിയെന്ന് പരാതിപ്പെട്ട മധ്യവയസ്‌കൻ വീട്ടിൽ മരിച്ച...

ചിറയിൻകീഴിലെ കയ്യാങ്കളി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്

0
കണ്ണൂർ: ചിറയിൻകീഴിലെ കോൺ​ഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളിയിൽ പ്രതികരണവുമായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്....