മണിപ്പൂരിനെക്കുറിച്ച് സംസാരിക്കൂ ; പ്രധാനമന്ത്രിക്കെതിരെ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ദില്ലി: മണിപ്പൂര്‍ വിഷയത്തിലുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മറുപടി പറയാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതോടെ മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തില്‍ ലോക്‌സഭയില്‍ മറുപടി പറഞ്ഞ മോദി മണിപ്പൂരിനെക്കുറിച്ച് പരാമര്‍ശിക്കാത്തതിനെത്തുടര്‍ന്നാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധമുയര്‍ത്തിയത്.

അവിശ്വാസം കൊണ്ടുവന്ന പ്രതിപക്ഷത്തിന് നന്ദി പറഞ്ഞാണ് മോദി സംസാരിച്ചു തുടങ്ങിയത്. ഇത് സര്‍ക്കാരിന്റെ പരീക്ഷണമല്ല. പ്രതിപക്ഷത്തിന്റെ പരീക്ഷണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തോട് ജനങ്ങള്‍ ‘അവിശ്വാസം കാണിച്ചു’. 2024 ല്‍ ബിജെപിക്ക് റെക്കോര്‍ഡ് വിജയം ഉണ്ടാകും. തയ്യാറെടുപ്പോടെ വന്നുകൂടെയെന്ന് രാഹുല്‍ ഗാന്ധിയെ പരോക്ഷമായി മോദി പരിഹസിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന് അധികാരത്തോട് ആര്‍ത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല. പ്രതിപക്ഷത്തിന്റെ അടുപ്പക്കാര്‍ക്ക് പോലും അവരുടെ പ്രസംഗത്തില്‍ സന്തോഷമില്ല. അഴിമതി പാര്‍ട്ടികള്‍ ഒന്നായിരിക്കുന്നുവെന്നും മോദി വിമര്‍ശിച്ചു. കേരളത്തിലെ എംപിമാര്‍ ഫിഷറീസ് ബില്ലിനെ പോലും പരിഗണിച്ചില്ലെന്നാണ് മോദിയുടെ വിമര്‍ശനം. അധിര്‍ രഞ്ജന്‍ ചൗധരി നല്ല അവസരം പാഴാക്കിയെന്നും മോദി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : ഒഴിവുകൾ നികത്താൻ പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം : കേരളത്തിലെ ജില്ലാ ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ...

പിഎം ശ്രീ നടപ്പാക്കിയാൽ വൻ പ്രക്ഷോഭമെന്ന് വീണ്ടും സിപിഐ നേതാവ് കെ രാജൻ

0
തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ...

നിർമ്മലഗിരി കോളജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം ; 20 പേർക്കെതിരെ കേസ്

0
കണ്ണൂർ: കൂത്തുപറമ്പ് നിർമ്മലഗിരി കോളജിലുണ്ടായ എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസ്....

ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്

0
ന്യൂഡൽഹി : ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി...