പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരം നാളെ (15) മുതല്‍ ആരംഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലെയും പൊതുജനങ്ങള്‍ക്കു പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം. നാളെ (15) മുതല്‍ 20 വരെ ആറു കോര്‍പറേഷനുകളിലായാണ് ആദ്യഘട്ടമത്സരം നടക്കുക. 19 ന് കൊല്ലം കോര്‍പറേഷനില്‍ നടക്കുന്ന മത്സരത്തില്‍ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലയിലെ പൊതുജനങ്ങള്‍ക്കു മത്സരിക്കാം. രണ്ടുപേരടങ്ങുന്ന ടീമിന് മത്സരിക്കാം. സ്വന്തം ജില്ല ഉള്‍പ്പെടുന്ന കോര്‍പറേഷനിലോ, ജോലി ചെയ്യുന്ന ജില്ലയുള്‍പ്പെടുന്ന കോര്‍പറേഷനിലോ മത്സരിക്കാം.
മെഗാഫൈനലില്‍ വിജയിക്കുന്ന ആദ്യമൂന്നുസ്ഥാനക്കാര്‍ക്ക് 10000, 8000, 6000 രൂപയാണ് സമ്മാനത്തുക. പ്രാഥമികഘട്ടത്തിലെ വിജയികളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് 5000, 3000, 2000 രൂപയും സമ്മാനമായി ലഭിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും ക്വിസ്. ഇന്ത്യയിലെയും കേരളത്തിലേയും 1951 മുതല്‍ 2024 വരെയുള്ള ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രം, ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാനസംഭവങ്ങള്‍, കൗതുക വിവരങ്ങള്‍, ആനുകാലിക തെരഞ്ഞെടുപ്പ് വിവരങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാകും ഉണ്ടാകുക. ഫോണ്‍: 8714817833.