പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുപ്പതാമത് ദേശീയ വായനദിന- മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വായിച്ചു വളരുക ക്വിസ് 2025’ന്റെ ഉദ്ഘാടനം പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ. റ്റി സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പും പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പിടിഎ വൈസ് പ്രസിഡന്റ് തോമസ് അധ്യക്ഷത വഹിച്ചു. പന്തളം തോട്ടക്കോണം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി കെ ഷിഹാദ് ഷിജു ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

തിരുമൂലപുരം എസ്എന്‍വി എസ് എച്ച് എസ് വിദ്യാര്‍ഥിനി അയനാ മേരി എബ്രഹാം രണ്ടും പെരിങ്ങനാട് ടിഎംടിഎച്ച്എസിലെ വൈഗ പ്രദീപ് മൂന്നും സ്ഥാനത്തെത്തി. ചിത്രരചന മത്സരത്തില്‍ മഞ്ഞിനിക്കര എംഇയുപിഎസിലെ നിരഞ്ജന പി അനീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. എഴുമറ്റൂര്‍ ജിഎച്ച്എസ്എസ് വിദ്യാര്‍ഥി കനിഷ്‌ക് വി കൃഷ്ണ രണ്ടാമതും വളഞ്ഞവട്ടം കെവിയുപിഎസിലെ അബിറ്റാ അനീഷ് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സി കെ നസീര്‍, വൈസ് ചെയര്‍മാന്‍ എസ് മീരാ സാഹിബ്, ക്വിസ് മാസ്റ്റര്‍ ബിനു രാജ് എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...