പ്രകടനം ഒരു കാരണവശാലും അംഗീകരിക്കനാവില്ല ; ഐ.എന്‍.ടി.യു.സി പ്രകടനത്തെ തള്ളി സംസ്ഥാന അധ്യക്ഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചങ്ങനാശേരിയില്‍ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച്‌ ഐ.എന്‍.ടി.യു.സി നടത്തിയ പ്രകടനത്തെ തള്ളി സംസ്ഥാന അധ്യക്ഷന്‍ ആര്‍.ചന്ദ്രശേഖരന്‍. പ്രകടനം ഒരു കാരണവശാലും അംഗീകരിക്കനാവില്ലെന്നും പ്രകടനം നടത്തിയ നടപടി തെറ്റാണെന്നുമാണ് ചന്ദ്രശേഖരന്റെ നിലപാട്. ഐ.എന്‍.ടി.യു.സിയുടെ ജില്ലാ അധ്യക്ഷന്മാരുമായി ഇന്നുതന്നെ ആശയവിനിമയം നടത്തുമെന്നും കോണ്‍ഗ്രസിനൊപ്പം ആണ് ഐ.എന്‍.ടി.യു.സി എന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. പ്രകടനം നടത്തിയ നടപടി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ.സി.സിയുടെയും സര്‍ക്കുലറില്‍ തന്നെ ഐ.എന്‍.ടി.യു.സിയുടെ സ്ഥാനം എവിടെയാണെന്ന് പറഞ്ഞിട്ടുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മുൻ കേരളത്തില്‍ ഒരു ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനും ഇത്തരത്തിലുള്ള പരസ്യ പ്രകടനത്തിനും പരസ്യ വിവാദങ്ങള്‍ക്കും പോകരുതെന്നും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.

ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ല. കോണ്‍ഗ്രസ് അനുകൂലികള്‍ മാത്രമാണെന്നും കോണ്‍ഗ്രസ് പറഞ്ഞാന്‍ ഐ.എന്‍.ടി.യു.സി കേള്‍ക്കാറുണ്ടെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. പ്രതിപക്ഷനേതാവ് പരാമര്‍ശം പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...