കൊട്ടാരക്കര കുളക്കട തൂക്കുപാലത്തിന് സാമൂഹിക വിരുദ്ധര്‍ തീയിട്ടു

For full experience, Download our mobile application:
Get it on Google Play

കൊല്ലം :കൊട്ടാരക്കര കുളക്കട തൂക്കുപാലത്തിന് സാമൂഹിക വിരുദ്ധര്‍ തീയിട്ടു. കാല്‍നടയാത്രയ്ക്കായി കല്ലടയാറിന് കുറുകെ സ്ഥാപിച്ചിരുന്ന തൂക്കുപാലത്തിനാണ് തീയിട്ടത്. ഇന്നലെ രാത്രി 11മണിക്കാണ് സംഭവം. തീ ഉയരുന്നത് കണ്ട് നാട്ടുകാരും അഗ്നിശമനസേനയും സംയുക്തമായാണ് തീയണച്ചത്. ചപ്പുചവറുകള്‍ക്ക് തീയിട്ടപ്പോള്‍ ആളിപടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.

കുളക്കട പഞ്ചായത്താണ് പാലം നിര്‍മ്മിച്ചത്. 2018ല്‍ ബലക്ഷയത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ കാല്‍നടയാത്ര നിരോധിച്ചിരുന്നു. വിദ്യാര്‍ഥികള്‍ അടക്കം പ്രതിദിനം നൂറ് കണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്ന തൂക്കുപാലം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമായിരുന്നു. അതിനിടെയാണ് സംഭവം നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...