കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളെ അവഗണിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ അവഗണന കാട്ടുന്നതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. അറുപത് വയസ് പൂര്‍ത്തിയായി മടങ്ങിവന്ന പ്രവാസികള്‍ക്ക് നിരുപാധിക പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പുന:രധിവാസം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ട്രേറ്റിന് മുമ്പില്‍ നടത്തിയ കൂട്ട ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് സാഹചര്യം മൂലം തൊഴില്‍ നഷ്ടപ്പെട്ട് വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങി എത്തിയ പ്രവാസികളെ സഹായിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നതിന് പകരം സംസ്ഥാന സര്‍ക്കാര്‍ ലേക കേരള സഭ, ലോക സമാധാന സമ്മേളനം എന്നിവക്കായി പണം ധൂര്‍ത്തടിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് മാത്യു പാറക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, മോനി ജോസഫ്, ഷിബു റാന്നി, മുഹമ്മദ് ഷാനി, അബ്ദുള്‍ കലാം ആസാദ്, റെനീസ് മുഹമ്മദ്, മാത്യു ചാണ്ടി, ബാബു മാമ്പറ്റ, ഷാനവാസ് പെരിങ്ങമല, ജോസ് കൊടുന്തറ, ബിജു മണ്ണില്‍, സാമുവല്‍ മൈലപ്ര, റ്റി.വി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...

രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു ; പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കും

0
ന്യൂഡൽഹി : ഡൽഹിയിലെ ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ പെല്ലറ്റ്...