തിരുവനന്തപുരം : കൃഷി ശാസ്ത്രജ്ഞന്‍ ആർ.ഹേലി (83) അന്തരിച്ചു. കൃഷി വകുപ്പ് മുൻ ഡയറക്ടറും ഫാം ജേണലിസത്തിന്റെ തുടക്കക്കാരനുമാണ്. കാർഷിക വിഷയങ്ങൾ പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃഷിമാസികയായിരുന്ന ‘കേരള കർഷകൻ’ മാസികയുടെ ചുമതലയും നിർവഹിച്ചു. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ആദ്യത്തെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫിസറും ഇദ്ദേഹമായിരുന്നു.
കേരളത്തിലെ കൃഷിക്കാർക്ക് വിശ്വാസപൂർവ്വം സമീപിക്കാവുന്ന ഒരാധികാരിക പ്രസിദ്ധീകരണമായി ‘കേരള കർഷകനെ’ മാറ്റിയതിൽ മുഖ്യ പങ്ക് ഹേലിക്കായിരുന്നു. മാത്രമല്ല മാസികയായിരുന്ന ‘കേരള കർഷകൻ’ ദ്വൈവാരികയായി പുറത്തിറങ്ങുകയും ചെയ്തു. ട്രേഡ് യൂണിയൻ നേതാവും എംഎൽഎയുമായിരുന്ന ആർ. പ്രകാശ് കേരള നിയമസഭാ സെക്രട്ടറിയായിരുന്ന ഡോ: ആർ. പ്രസന്നൻ എന്നിവർ ഹേലിയുടെ സഹോദരന്മാരാണ്. മറ്റു സഹോദരങ്ങൾ: പത്മം, ഹർഷൻ (ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ).