Sunday, May 11, 2025 10:53 am

ആ​ര്‍. ശ്രീ​ലേ​ഖ​യെ ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി​യാ​യി നി​യ​മി​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ആ​ര്‍. ശ്രീ​ലേ​ഖ​യെ ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി​യാ​യി നി​യ​മി​ച്ചു. നിലവി​ലെ ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി എ. ​ഹേ​മ​ച​ന്ദ്ര​ന്‍ ഈ ​മാ​സം വി​ര​മി​ക്കു​ന്ന ഒഴിവിലാ​ണ് ശ്രീ​ലേ​ഖ​യു​ടെ നി​യ​മ​നം. ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റാ​യി എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത്കു​മാ​റി​നെ നി​യ​മി​ച്ചു. നി​ല​വി​ല്‍ ഡി​ജി​പി റാ​ങ്കി​ലു​ള്ള ജേ​ക്ക​ബ് തോമസും ഹേ​മ​ച​ന്ദ്ര​നും വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ല്‍ ആ​ര്‍. ശ്രീ​ലേ​ഖ, എ​ന്‍ ശ​ങ്ക​ര്‍ റെ​ഡ്ഡി എ​ന്നി​വ​ര്‍​ക്ക് ഡി​ജി​പി പ​ദ​വി ന​ല്‍​കും. ശ​ങ്ക​ര്‍ റെ​ഡ്ഡി റോ​ഡ് സേ​ഫ്റ്റി കമ്മീഷണറായി തു​ട​രും.

ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഇ​തു ​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ണ്ട​ത്. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ത​ല​പ്പ​ത്തും ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്കും സ്ഥാ​ന​ച​ല​ന​മു​ണ്ടാ​യി. വി. ​വേ​ണു​വി​നെ റ​വ​ന്യൂ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി. ആസൂത്ര​ണ ​ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കാ​ണ് പു​തി​യ നി​യ​മ​നം. ജയ തിലകാണ് പു​തി​യ റ​വ​ന്യൂ സെ​ക്ര​ട്ട​റി. പി​ഡ​ബ്ള്യു​ഡി സെ​ക്ര​ട്ട​റി​യാ​യ ടി.​കെ. ജോസ് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​കും. ഇ​ഷി​താ റോ​യ് കാ​ര്‍​ഷി​കോ​ത്പാ​ദ​ന കമ്മീഷണ​റാ​കും. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​റെ മാ​റ്റി. കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നെ മല​പ്പു​റ​ത്തേ​ക്കാ​ണ് നി​യ​മി​ച്ച​ത്. ന​വ​ജ്യോ​ത് സിം​ഗ് ഖോ​സ​യാ​ണു പു​തി​യ തിരുവനന്ത​പു​രം ക​ള​ക്ട​ര്‍. ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ര്‍ എം.​ അ​ഞ്ജ​ന​യെ കോട്ടയത്തേക്ക് മാ​റ്റി നി​യ​മി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി പഞ്ചായത്തിൽ മാർക്കറ്റ് കോംപ്ലക്സ് നിർമ്മിക്കാൻ പദ്ധതി തയാറാവുന്നു

0
കോഴഞ്ചേരി : കോഴഞ്ചേരി പഞ്ചായത്തിൽ 25 കോടി ചെലവിൽ മാർക്കറ്റ്...

1971 ലെ ഇന്ദിരാഗാന്ധിയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യേണ്ടതില്ല- കോണ്‍ഗ്രസ് എം.പി ശശി തരൂര്‍

0
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയ സാഹചര്യത്തെ 1971 ലെ ഇന്ദിരാ...

സുവോളജി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം നടന്നു

0
പത്തനംതിട്ട : ജില്ലയിലെ വി​വി​ധ സ്‌കൂളിൽ നിന്ന് പ്ലസ് വൺ...

പ്രമാടത്ത് കുടിവെള്ള വിതരണം മുടങ്ങിയിട്ട് പത്ത് ദിവസം

0
പ്രമാടം : പ്രമാടത്ത് കുടിവെള്ള വിതരണം മുടങ്ങിയിട്ട് 10- ദിവസമായിട്ടും...