പാടിമൺ-കോട്ടാങ്ങൽ റോഡിൽ ടിപ്പറുകളുടെ മത്സരയോട്ടം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: പാടിമൺ- കോട്ടാങ്ങൽ ജേക്കബ്സ് റോഡിൽ ടിപ്പറുടെ മത്സരയോട്ടം കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയാകുന്നു. ശാസ്താംകോയിക്കൽ, പള്ളിപ്പടി, കുളങ്ങരക്കാവ്, പുത്തൂർ പടി, എന്നിവിടങ്ങളിലൂടെയുള്ള യാത്ര ദുസഹമായിരിക്കുകയാണ്. പെരുമ്പാറ – ശാസ്താംകോയിക്കൽ റോഡിലും മുരണി – ശാസ്താംകോയിക്കൽ റോഡിലും സ്ഥിതി ഇതു തന്നെയാണ്. അമിതഭാരവുമായി യാതൊരു നിയന്ത്രണവുമില്ലാതെ മരണപ്പാച്ചിൽ നടത്തുന്നതിനാൽ ജനങ്ങൾ ഭയാശങ്കയിലായിരിക്കുകയാണ്. ഗ്രാമീണ റോഡുകളിൽ നിന്നും പ്രധാന റോഡിലേക്ക് നിരനിരയായി കടക്കുന്നത് ഭയം ഉളവാക്കുന്നതായി യാത്രക്കാർ പറയുന്നു. നിരവധി അപകടങ്ങളും അപകട മരണങ്ങളും ഈ റോഡിൽ ഉണ്ടായിട്ടുണ്ട്. അപകടങ്ങൾ തുടർക്കഥയായിട്ടും ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ലെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും പരാതി. ചിലപ്പോൾ സ്കൂൾ സമയങ്ങളിൽ പോലും ടിപ്പറുകൾ ഗ്രാമീണ റോഡുകളിൽ കൂടി പരക്കം പായുന്ന കാഴ്ചയാണ്. ടിപ്പറുകൾ നടത്തുന്ന നിയമലംഘനങ്ങൾ കണ്ടിട്ടും അധികൃതർ കാണാത്ത മട്ടിലുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...