വംശീയ അധിക്ഷേപവും മോശം പെരുമാറ്റവും ; മഹാരാജാസ് കോളജ് അധ്യാപകനെതിരെ കേസെടുക്കാതെ പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മഹാരാജാസ് കോളജ് അധ്യാപകന്‍ ഡോ. നിസാമുദ്ദീന്‍റെ വംശീയ അധിക്ഷേപത്തിനും അശ്ലീല പ്രയോഗങ്ങള്‍ക്കും ഇരയായ വിദ്യാർഥിനികളുടെ പരാതിയിൽ കേസ് എടുക്കാതെ പൊലീസ്. നിസാമുദ്ദീനെ സ്റ്റാഫ് അഡ്വൈസർ സ്ഥാനത്ത് നിന്ന് കോളജ് നീക്കിയിട്ടും പോലീസ് അനങ്ങുന്നില്ല.
കെ എസ് യു, ഫ്രറ്റേണിറ്റി സംഘടനകള്‍ക്ക് പിറകെ എം.എസ്.എഫും അധ്യാപകനെതിരെ സമര രംഗത്തുണ്ട്. അധ്യാപകനെതിരെ ശക്തമായ നടപടയെടുക്കാതെ പ്രതിഷേധത്തിൽനിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ് വിദ്യാർഥി സംഘടനകൾ.

അറബിക് വിഭാഗത്തിലെ അധ്യാപകനായ ഡോ. നിസാമുദ്ദീന്‍ രാഷ്ട്രീയ താത്പര്യത്തോടെ വിദ്യാർഥികളെ അധിക്ഷേപിക്കുന്നുവെന്ന പരാതിയാണ് ആദ്യം ഉയർന്നത്. ക്ലാസില്‍ വെച്ച് വിദ്യാർഥികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പെണ്‍കുട്ടികളോട് അശ്ലീല സംഭാഷണം നടത്തിയതിന്‍റെ ശബ്ദരേഖയും പരസ്യമായി. ഇതിന് ശേഷമാണ് വിദ്യാർഥിനികള്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബൈരക്കുപ്പ പാലം യാഥാർഥ്യമാക്കാൻ നടപടി വേഗത്തിലാക്കും ; ഉറപ്പുമായി ഡി.കെ. ശിവകുമാർ

0
ബെംഗളുരു : കബനി നദിക്കു കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട...

ടെലിവിഷൻ താരം സഞ്ചിത ഉഗാലെ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ

0
മുംബൈ : പ്രമുഖ ഹിന്ദി ടെലിവിഷൻ സീരിയൽ നടിയായ സഞ്ചിത ഉഗാലെയെ...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മെറിറ്റ് അവാർഡ്...

0
പത്തനംതിട്ട: വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതരായിട്ടുള്ളവരിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം...

മുൻ ഡി ജി പി ആർ ശ്രീലേഖയ്ക്കെതിരെ കടുത്ത വിമർശനവുമായി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം : കാപ്പാ കേസിൽ ജയിലിലായ ബി ജെ പി കൗൺസിലർ...