വോട്ടർ പട്ടിക തീവ്ര പരിഷ്കരണം ; ഏറ്റവും അധികം പ്രതിസന്ധി നേരിടുക പുതിയ വോട്ടർമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്ര പരിഷ്കരണം നടപ്പിലാക്കുമ്പോൾ പേര് ചേർക്കുവാൻ ഏറ്റവും അധികം പ്രതിസന്ധി നേരിടുക പുതിയ വോട്ടർമാർ. സ്വന്തം രേഖകൾക്ക് പുറമെ, മാതാപിതാക്കളുടെ ജനനസ്ഥലം തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ളവർ നിരവധി രേഖകൾ സമർപ്പിക്കേണ്ടി വരും. മാതാപിതാക്കളുടെ ജനന സ്ഥലം തെളിയിക്കണമെന്ന വ്യവസ്ഥയുമുണ്ട്. പൗരത്വം തെളിയിക്കുന്ന ഡിക്ലറേഷനിൽ എല്ലാവരും ഒപ്പിട്ട് നൽകുകയും വേണം. പൗരത്വ നിയമമാണ് SIRൻ്റെ മാനദണ്ഡം. അതിനാൽ ആ തീയതികൾ കേന്ദ്രീകരിച്ചാണ് എല്ലാം നടപ്പിലാക്കുന്നത്. 2002 ൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ പൗരത്വ നിയമത്തിൻ്റെ അടിസ്ഥാനത്തിലുഉള്ള ചോദ്യങ്ങൾ ഉള്ള അനുബന്ധം C പൂരിപ്പിച്ച് നൽകണം.

2002 ന് ശേഷം വോട്ടർ പട്ടികയിൽ ഉള്ളവരിൽ 2004 ഡിസംബർ 2 ന് മുൻപ് ജനിച്ചവർക്ക് ഡിക്ലറേഷൻ ഫോമിനെപ്പം മതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖ ഹാജറാക്കണം. 2004 ന് ശേഷം ജനിച്ച പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പോകുന്നവർ അവർ ജനിച്ച സ്ഥലവും, തിയ്യതിയും , അച്ഛനും, അമ്മയും ജനിച്ച സ്ഥലവും, തിയതിയും ഉള്ള സർട്ടിഫിക്കറ്റ് ഹാജറാക്കണം . ഇത് നിരവധി പേരെ ബാധിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
റിയാദ്: ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി...

അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ...

0
ഹൈദരാബാദ്: ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും...

കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പിണറായി...

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രി...

എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നതർക്ക് സ്റ്റേഷൻ ചുമതല ; വിവാദ സർക്കുലർ പിൻവലിച്ച്...

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത...