തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണ നടപടികള്‍ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കും : കോണ്‍ഗ്രസ് നേതൃയോഗം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണ നടപടികള്‍ നടക്കുവാന്‍ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്നും അതിനാല്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുശേഷം മാത്രം എസ്.ഐ.ആര്‍ നടപടികള്‍ കേരളത്തില്‍ ആരംഭിക്കാവൂ എന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലയിലെ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റുമാരുടെ യോഗം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച പരിഷ്കരിച്ച വോട്ടര്‍പട്ടിക നിലനില്‍ക്കുമ്പോള്‍ അത് പരിഗണിക്കാതെ വീണ്ടും പഴയകാല വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികളുമായി മുന്നോട്ടുപോകുന്നത് യഥാര്‍ത്ഥ വോട്ടര്‍മാരെ ഒഴിവാക്കുന്നതിനായിട്ടാണെന്ന് യോഗം കുറ്റപ്പെടുത്തി.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, പ്രൊഫ. പി.കെ. മോഹന്‍രാജ്, ജെറി മാത്യു സാം, ഈപ്പന്‍ കുര്യന്‍, ആര്‍. ദേവകുമാര്‍, ദീനാമ്മ റോയി, സക്കറിയ വര്‍ഗീസ്, ബിജു വര്‍ഗീസ്, കെ. ശിവപ്രസാദ്, എബി മേക്കരിങ്ങാട്ട്, സിബി താഴത്തില്ലത്ത് എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇ20 ഇന്ധനത്തിന് അനുയോജ്യമാക്കാൻ 2016-ന് മുൻപ് നിർമ്മിച്ച വാഹനങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കാം...

0
ന്യൂഡല്‍ഹി: ഇ20 ഇന്ധനത്തിന് അനുയോജ്യമാക്കാന്‍ 2016-ന് മുന്‍പ് നിര്‍മ്മിച്ച ചില വാഹനങ്ങളില്‍...

വധശ്രമക്കേസിൽ ഒളിവിൽ ; ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയുമായി പോലീസ് തിരയുന്ന ഖാദര്‍ കരിപ്പൊടി

0
കാസര്‍കോട്: ഇന്‍സ്റ്റഗ്രാമില്‍ റീല്‍ പങ്കുവെച്ച് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ പോലീസ് തിരയുന്ന...

ആലുവയിൽ ട്രെയിൻ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി ; അസം സ്വദേശികൾ...

0
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220...

ചൈന ഇറാന് ആയുധങ്ങൾ കൈമാറിയാൽ പ്രസിഡന്‍റ് ഷി ജിൻപിങ്ങിനോട് തനിക്ക് കടുത്ത നിരാശ തോന്നുമെന്ന്...

0
വാഷിംഗ്‌ടൺ: ചൈന ഇറാന് ആയുധങ്ങൾ കൈമാറിയാൽ പ്രസിഡന്‍റ് ഷി ജിൻപിങ്ങിനോട് തനിക്ക്...