എ.കെ ആന്റണി വാങ്ങാനിരുന്നത് 54,000 കോടിക്ക് 126 റഫേല്‍ വിമാനങ്ങള്‍ ; മോദി വാങ്ങിയത് 60,000 കോടിക്ക് 36 വിമാനം ; സാങ്കേതിക വിദ്യയും ലഭിക്കില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യക്ക് റഫാല്‍ എന്നത് വെറുമൊരു യുദ്ധവിമാനം മാത്രമല്ല. രാഷട്രീയ യുദ്ധം തന്നെയാണ്. 2012ല്‍ ആന്റണി തുടക്കമിട്ട റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നത് നരേന്ദ്രമോദിയാണ്. ഇതിനിടയില്‍ നിരവധി രാഷട്രീയ യുദ്ധങ്ങളിലൂടെയാണ് റാഫേല്‍ കടന്ന് പോയത്.

2012ല്‍ യു പി എ സര്‍ക്കാറിന്റെ കാലത്ത് എ കെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന സമയത്താണ് ഫ്രഞ്ച് കമ്പിനിയായ ദസോയുമായി റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് കരാര്‍ ഒപ്പിട്ടത്. ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ആക്രമണം നടത്താനും ശത്രു വിമാനങ്ങളോട് പോരാടാനും ശേഷിയുള്ള യുദ്ധവിമാനങ്ങളാണ് ഇവ. ഏറ്റവും കുറഞ്ഞ നിരക്കില്‍ ടെന്‍ഡര്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് റാഫേല്‍ വിമാന നിര്‍മ്മാതാക്കളായ ദസോയുമായി ഇന്ത്യന്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്.

അമേരിക്കയിലെയും യുറോപ്പിലെയും കമ്പിനികളെ മറികടന്നാണ് ദസോ ഏവിയേഷനെ സര്‍ക്കാര്‍ തിരഞ്ഞെടുത്തതെന്നതും ശ്രദ്ദേയമാണ്. 54,000 കോടിക്ക് 126 റഫേല്‍ വിമാനങ്ങള്‍ വാങ്ങുകയും അതിന്റെ സാങ്കേതിക വിദ്യ ഇന്ത്യയിലെത്തിക്കുകയും ചെയ്യാനായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേശം. ഇതില്‍ 18 വിമാനങ്ങള്‍ പൂര്‍ണമായി നിര്‍മ്മിച്ചവയും 108 വിമാനങ്ങള്‍ ബംഗലൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ അന്തിമ നിര്‍മ്മാണം സാധ്യമാക്കുകയും ചെയ്യുന്ന രീതിയില്‍ വാങ്ങുക എന്നതായിരുന്നു തീരുമാനം. എന്നാല്‍ എ.കെ ആന്റണി കേന്ദ്ര പ്രതിരോധ മന്ത്രി ആയിരുന്ന യു പി എ സര്‍ക്കാരിന്റെ കാലത്ത് ഈ ചര്‍ച്ച കരാറിലെത്തിയില്ല.

എന്നാല്‍ 2015 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തിയപ്പോള്‍ ഈ കരാര്‍ വീണ്ടും ചര്‍ച്ചയായി. അന്ന് മോദിയോടൊപ്പം റിലയന്‍സ് ഉടമ അനില്‍ അംബാനിയും കൂടെയുണ്ടായിരുന്നു. ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍ ഇന്ത്യ 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. പിന്നീട് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 2016 സെപ്റ്റംബറില്‍ ഇത് സംബന്ധിച്ച്‌ കരാര്‍ ഒപ്പുവെച്ചു.

കരാറില്‍ ചില ഭേദഗതികള്‍ വരുത്തി. 126 വിമാനത്തില്‍ നിന്ന് 36 വിമാനമാക്കി. ഈ 36 വിമാനങ്ങളും ഫ്രാന്‍സില്‍ നിന്ന് വാങ്ങാനായിരുന്നു തീരുമാനം. പക്ഷെ ഈ കരാറില്‍ സാങ്കേതിക വിദ്യാ കൈമാറ്റം ഇല്ല. വില 10.2 ബില്യണ്‍ ഡോളറില്‍ നിന്ന് 8.7 ബില്യണ്‍ ഡോളറായി. 60,000 കോടിയുടെ കരാറാണ് മോദി ഒപ്പുവെച്ചത്. അതായത് 126 എണ്ണം വാങ്ങുമ്പോള്‍ നല്‍കുന്നതിനേക്കള്‍ വില 36 എണ്ണം വാങ്ങുമ്പോള്‍ നല്‍കണമെന്നതാണ് വിചിത്രം. പഴയ കരാറിനേക്കാള്‍ ഏകദേശം മൂന്നിരിട്ടി വിലക്കാണ് പുതിയ കരാര്‍ ഒപ്പിട്ടത്.

പുതിയ കരാറിനെ ചൊല്ലി ഇന്ത്യയില്‍ വന്‍ രാഷ്ട്രീയ വിവാദത്തിന് തുടക്കം കുറിച്ചു. റിലയന്‍സ് എയ്‌റോ സ്ട്രക്ച്ചര്‍ എന്ന അനില്‍ അംബാനിയുടെ കമ്പിനി ദസോള്‍ട്ട് ഏവിയേഷനുമായി ചേര്‍ന്ന് ദസോള്‍ട്ട് റിലയന്‍സ് ആരോ സ്‌പെയിസ് എന്ന കമ്പിനി തുടങ്ങിയത് ഈ കരാര്‍ ലക്ഷ്യമിട്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. 126ല്‍ നിന്ന് 36 ആയി വിമാനങ്ങള്‍ കുറച്ചുവെങ്കിലും വില കുറച്ചില്ലെന്ന് മാത്രമല്ല അത് കൂട്ടിയെന്നും ഇതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

എന്നാല്‍ കരാറില്‍ അവ്യക്തതയില്ലെന്നും കരാര്‍ കോണ്‍ഗ്രസാണ് കൊണ്ടുവന്നതെന്നും ബി ജെ പി തിരിച്ചടിച്ചു. ഫ്രാന്‍സും ഇന്ത്യയും തമ്മില്‍ കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. 715 കോടി രൂപയില്‍ നിന്ന് 1,600 കോടി രൂപയായി വര്‍ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇത് അഴിമതിയാണെന്നും തിവാരി ആരോപിച്ചിരുന്നു.

അതേസമയം വിവാദമായ റാഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുണ്ടാക്കിയ കരാര്‍ രഹസ്യമായി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥയെന്നും കേന്ദ്രം പറഞ്ഞിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....