പന്തളം വലിയ തമ്പുരാൻ മകയിരം നാൾ രാഘവവർമ രാജ അന്തരിച്ചു ; സംസ്‌കാരം ഇന്ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പന്തളം കൊട്ടാരം വലിയ തമ്പുരാൻ കുളനട കൈപ്പുഴ മംഗളവിലാസം കൊട്ടാരത്തിൽ മകയിരം നാൾ രാഘവവർമ്മ രാജ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 12.30-ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ. തിരുവനന്തപുരത്ത് പെരുന്താന്നിയിലുള്ള മകളുടെ വീട്ടിലായിരുന്നു അന്ത്യം. മദ്ധ്യപ്രദേശ് വൈദ്യുതി ബോർഡിൽ ഡിവിഷണൽ അക്കൗണ്ടന്റായിരുന്നു അദ്ദേഹം. കൈപ്പുഴ മംഗളവിലാസം കൊട്ടാരത്തിൽ പരേതരായ അശ്വതിനാൾ തന്വംഗി തമ്പുരാട്ടിയുടെയും ഇരവി നമ്പൂതിരിപ്പാടിന്റെയും മകനാണ്.

പന്തളം കൊട്ടാരം നിർവാഹക സംഘത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. രാജപ്രതിനിധിയായി തിരുവാഭരണ ഘോഷയാത്രയെ നയിച്ചിരുന്നു അദ്ദേഹം. വലിയ തമ്പുരാൻ തിരുവോണം നാൾ രാജാരാജ വർമ്മയുടെ നിര്യാണത്തിന് പിന്നാലെ 2022 ജൂൺ 20-നാണ് വലിയ തമ്പുരാനായി ചുമതലയേറ്റത്. വലിയ തമ്പുരാന്റെ നിര്യാണത്തെ തുടർന്ന് ആശൂലമായതിനാൽ പന്തളം വലിയ കോയിൽക്ഷേത്രം അടച്ചു. 15-ന് നട തുറക്കും. ഭാര്യ: ചെറുകോൽ കൊട്ടാരത്തിൽ കൊച്ചോമന തമ്പുരാട്ടി, മകൾ: രേണുക വർമ്മ, മരുമകൻ: ആർ രാജീവ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...

ഇറാനുമായുള്ള ധാരണാപത്രത്തിൻ്റെ സമയപരിധി നീട്ടാൻ താത്പര്യമില്ല ; ഡൊണാൾഡ് ട്രംപ്

0
വാഷിംഗ്‌ടൺ : ഇറാനുമായുള്ള ധാരണാപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് സൂചന നൽകി അമേരിക്കൻ...

അഞ്ച് മാസത്തിനിടെ 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകൾ ; സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച്...

0
സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ .അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്,...

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ് ; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

0
തെഹ്‌റാന്‍: ആശങ്കക്ക് ആക്കം കൂട്ടി ഇറാന്‍-അമേരിക്ക സംഘര്‍ഷം. ഇറാനുമായി ധാരണ നീട്ടാന്‍...