ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ രേഖകള്‍ ആവശ്യപ്പെട്ട ഇഡി ഹര്‍ജിയില്‍ വിധി മറ്റന്നാള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ രേഖകള്‍ ആവശ്യപ്പെട്ട ഇഡി ഹര്‍ജിയില്‍ വിധി മറ്റന്നാള്‍. സമാന്തര അന്വേഷണം ഇഡി നടത്തുന്നത് ശരിയല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇഡി അന്വേഷണം എങ്ങനെ എസ്‌ഐടിയെ ബാധിക്കുമെന്ന് ഇഡി ചോദിച്ചു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എഫ്‌ഐആറും അന്വേഷണ രേഖകളും ആവശ്യപ്പെട്ടാണ് ഇഡി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിപ്പിച്ചത്.

കേസിന്റെ എല്ലാ രേഖകളും നല്‍കാന്‍ കഴിയില്ലെന്ന് എസ്‌ഐടി കോടതിയില്‍ നിലപാട് എടുത്തു. എഫ്‌ഐആര്‍ നല്‍കുന്നതില്‍ എതിര്‍പ്പ് ഇല്ലെന്നും കേസിന്റെ എല്ലാ രേഖകള്‍ നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. രേഖകള്‍ കൈമാറുന്നത് കേസിലെ ഉന്നതര്‍ക്ക് രക്ഷപെടാൻ അവസരം ഒരുക്കുമെന്നും ഉന്നതര്‍ കേസില്‍ പ്രതികളാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇഡി ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതോടെ മറ്റന്നാള്‍ കൊല്ലം വിജിലന്‍സ് കോടതി ഹര്‍ജിയില്‍ വിധി പറയും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജീവൻരക്ഷാമരുന്നുകളുടെ ലഭ്യതക്കുറവ് : മലയാളിസ്ത്രീയുടെ കേസിൽ സ്വമേധയാ ഇടപെട്ട് സുപ്രീംകോടതി

0
ന്യൂഡൽഹി : ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യതക്കുറവും അമിതവിലയുമായി ബന്ധപ്പെട്ട പരാതിയിൽ സ്വമേധയാ...

സ്വർണം മോഷ്ടിച്ചെന്ന വ്യാജപരാതിയിൽ പോളിയോ ബാധിതയായ ഭിന്നശേഷിക്കാരിയെ പോലീസ് ആറ് മണിക്കൂർ ചോദ്യം ചെയ്തതായി...

0
കൊല്ലം: സ്വർണം മോഷ്ടിച്ചെന്ന വ്യാജപരാതിയിൽ പോളിയോ ബാധിതയായ ഭിന്നശേഷിക്കാരിയെ പോലീസ് ആറ്...

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ നേരിട്ടെത്തി പരിശോധിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

0
തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിശോധിച്ച് ഹൈക്കോടതി. ജസ്റ്റിസ്...

അലോഷ്യസ് സേവ്യറിനെ മുഖ്യമന്ത്രി പൊതുവേദിയിൽ അവഗണിച്ചതിൽ പ്രതികരണവുമായി കെ.സി വേണുഗോപാൽ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ...