ശ്രീലേഖയുടെ പ്രസംഗത്തിനെതിരെ രാഹുൽ ഈശ്വർ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ ഐപിഎസ് നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ ഹിന്ദു പാർലമെന്റ് നേതാവ് രാഹുൽ ഈശ്വർ രംഗത്ത്. കേരളത്തിൽ ‘ലവ് ജിഹാദ്’ നടക്കുന്നുണ്ടെന്ന ശ്രീലേഖയുടെ പ്രസ്താവന മതസൗഹാർദ്ദം തകർക്കാനേ ഉപകരിക്കൂ എന്ന് രാഹുൽ ഈശ്വർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പത്ത് വോട്ടിന് വേണ്ടി നാടിന്റെ ഐക്യം ബലികഴിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ശാസ്തമംഗലത്ത് നടന്ന ബ്രഞ്ച് വിത്ത് ശ്രീലേഖ എന്ന പരിപാടിയിലായിരുന്നു മുൻ ഡിജിപി സർക്കാരിനെതിരെ ആഞ്ഞടിച്ചത്. കേരളത്തിൽ ലവ് ജിഹാദ് നടക്കുമ്പോൾ പോലും സർക്കാർ കണ്ണടയ്ക്കുകയാണെന്നും അതുകൊണ്ടാണ് സംസ്ഥാനത്ത് സ്ത്രീ സുരക്ഷയില്ലാത്തതെന്നും ശ്രീലേഖ ആരോപിച്ചു.

ഒരു പോലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും രാഷ്ട്രീയ അനുമതിയില്ലാതെ പൊലീസിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അവർ പറഞ്ഞു. ഒരു മന്ത്രിയുടെ ഭാര്യയെ സ്വന്തം വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ പോലും സർക്കാർ നടപടിയെടുത്തില്ലെന്നും ശ്രീലേഖ തുറന്നടിച്ചു. ശ്രീലേഖയുടെ ആരോപണങ്ങളെ ‘വാട്സാപ്പ് യൂണിവേഴ്സിറ്റി വ്യാജ പ്രചാരണം’ എന്നാണ് രാഹുൽ ഈശ്വർ വിശേഷിപ്പിച്ചത്. ലവ് ജിഹാദ് എന്ന വാദം സുപ്രീം കോടതിയും എൻഐഎയും തള്ളിക്കളഞ്ഞതാണ്. കേരളത്തിന്റെ ‘കിരൺ ബേദി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരാൾ ഇത്തരം കള്ളങ്ങൾ പ്രചരിപ്പിക്കുന്നത് വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരം പ്രചാരണങ്ങളുമായി മുന്നോട്ട് പോകരുതെന്ന് മുൻപ് ബിജെപി നേതാവായിരുന്ന ഇ ശ്രീധരൻ തന്നെ ഉപദേശിച്ചിട്ടുള്ള കാര്യം രാഹുൽ ഓർമ്മിപ്പിച്ചു. ഹിന്ദു സമൂഹത്തിനിടയിലെ ആത്മഹത്യ, മദ്യപാനം, കുടുംബ തകർച്ച, ജനസംഖ്യാ തളർച്ച തുടങ്ങിയ ഗൗരവകരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം മുസ്ലീം സഹോദരങ്ങളെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

0
റാന്നി : ജൻ ശിക്ഷൺ സൻസ്ഥാൻ പത്തനംതിട്ടയുടെ 2025-26 വർഷത്തെ വിവിധ...

ഗർഭപാത്രമില്ലായ്മ വൈകല്യമായി കണക്കാക്കാനാവില്ല; മുൻ ഉത്തരവ് സർക്കാർ റദ്ദാക്കി

0
തിരുവനന്തപുരം: ജന്മനാ ഗര്‍ഭപാത്രമില്ലായ്മയെ വൈകല്യമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. 2017-ലെ...

എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപീകരിക്കുക ; ഒപ്പ് ശേഖരണം ആരംഭിച്ച് എടത്വ...

0
എടത്വ : എടത്വയുടെയും സമീപ പ്രദേശങ്ങളുടെയും സമഗ്രമായ വികസനത്തിന് എടത്വ ആസ്ഥാനമായി...

മണിമലയിൽ വൻ ലഹരിവേട്ട ; 4 കിലോ 808 ഗ്രാം കഞ്ചാവുമായി സ്ത്രീ ഉള്‍പ്പെടെ...

0
മണിമല: കേരള പോലീസിന്റെ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ "തൂഫാൻ ദി നാർക്കോഹണ്ട്"...