രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി രാഹുല്‍ ഈശ്വര്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പീഡനക്കേസിൽപ്പെട്ട പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി രാഹുല്‍ ഈശ്വര്‍ രം​ഗത്ത്. പാലക്കാട്ടെയും കേരളത്തിലെയും ജനങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും ഇത്തരം വാദങ്ങള്‍ പ്രധാനമന്ത്രിക്ക് ക്ഷീണമാണെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു. താഴെ കോടതി മുതൽ സുപ്രീം കോടതി വരെ രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായ വിധിയാണ് നൽകിയത്. രാഷ്ട്രീയത്തിനതീതമായി സാധാരണ പാലക്കാടിന്റെ, കേരളത്തിന്റെ ജനങ്ങൾ രാഹുലിനൊപ്പമാണ്. ദയവായി അന്തം കമ്മി ഫെമിനാസി, സ്ത്രീപക്ഷ നാടക വാദങ്ങൾ താങ്കളെ പോലെ ഭാരതത്തിന്റെ പ്രധാനമന്ത്രി ഉപയോഗിക്കരുതേ എന്നും രാഹുല്‍ കുറിച്ചു.

പാലക്കാട് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ചത്. പാലക്കാട് എം.എല്‍.എ സ്ത്രീസുരക്ഷക്ക് ഭീഷണിയാണെന്നും ഇക്കാര്യം പാലക്കാട്ടുകാർക്ക് നന്നായി അറിയാമെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു. ഇത്തരം നേതാക്കളെ കേരളത്തിലെ സ്ത്രീകൾ ഗൗരവത്തോടെ കാണണമെന്നും നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി. പിന്നാലെ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുലും രം​ഗത്തെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിനു മുന്നിൽ സമരം ചെയ്യുന്നതിന് പകരം ഡൽഹിയിലെ റെയിൽവേ മന്ത്രാലയത്തിന്...

0
ഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗലാപുരത്തെ മൈസൂരുമായി ചേർക്കുന്നതിനെതിരെ കേരളത്തിൽ...

രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വുജയൻ

0
കൊച്ചി: രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...