കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. സഹോദരന്റെ ജനന തിയതിയാണ് പെൺകുട്ടിയുടെ ജനന തിയതിയായി കാണിച്ചിരിക്കുന്നത് എന്ന് രാഹുൽ ഈശ്വർപറഞ്ഞു. പെൺകുട്ടിയുടെ പഴയ ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും വിവരങ്ങളും രാഹുൽഈശ്വർ പുറത്തുവിട്ടു. മൊണാലിസയുടെ അച്ഛനാണ് പോലീസ് സ്റ്റേഷനിൽ ആധാർ അടക്കമുള്ള രേഖകൾ നൽകിയിരുന്നത്. അനിയന്റെ പ്രായം 16, മൊണാലിസയുടെ പ്രായവും 16, അതെങ്ങനെയാണ് സംഭവിക്കുന്നതെന്നും രാഹുൽ ഈശ്വർ ചോദിച്ചു. സഹോദരന്റെ ജനന സർട്ടിഫിക്കറ്റിൽ ‘ലഡ്ക’ എന്നത് തിരുത്തി ‘ലഡ്കി’ ആക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. പെൺകുട്ടിയും ഭർത്താവുമായും സംസാരിച്ച വീഡിയോ ദൃശ്യങ്ങളും രാഹുൽ ഈശ്വർ പുറത്തുവിട്ടു.

അതേസമയം മൊണാലിസയും ഭർത്താവും കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണെന്നും ഇരുവരുടെയും വിവാഹം ലൗ ജിഹാദ് എന്നുള്ള പ്രചാരണം തെറ്റാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. മൊണാലിസയ്ക്ക് കേരളത്തിൽ ജീവിക്കാനാണ് താല്പര്യം. മധ്യപ്രദേശ് പോലീസ് ഓഫീസർ ഗണപതുമായി താൻ വളരെ വിശദമായി സംസാരിച്ചു. മോണാലിസയ്ക്ക് 16 വയസ്സ് എന്നാണ് മധ്യപ്രദേശ് പോലീസിന്റെ അവകാശവാദം. എന്നാൽ പെൺകുട്ടിക്ക് 18 വയസ് തികഞ്ഞതായി അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകാൻ പെൺകുട്ടി തയ്യാറാണ്. പോലീസിന്റെ നിർദ്ദേശത്തിനുവേണ്ടി കാത്തിരിക്കുകയാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. കേരള ഹൈക്കോടതിയെയും മധ്യപ്രദേശ് ഹൈക്കോടതിയെയും സമീപിക്കാനുള്ള ആലോചനയുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...