ന്യൂഡല്‍ഹി : രാജ്യത്തെ കൊറോണ വൈറസ് മഹാമാരി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കടുത്ത അശ്രദ്ധയും അമിത ആത്മവിശ്വാസവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദക്ഷിണ ആഫ്രിക്കന്‍, ബ്രസീലിയന്‍ കോവിഡ് വകഭേദങ്ങള്‍ ഇന്ത്യയില്‍ കണ്ടെത്തിയതെന്ന വാര്‍ത്താ റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശം. സര്‍ക്കാരിന്റെ അശ്രദ്ധയും അമിത ആത്മവിശ്വാസവും ഉതുവരെ മാറിയിട്ടില്ലെന്നും രാഹല്‍ ട്വീറ്റില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം നാല് പേര്‍ക്ക് കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദവും ഒരാള്‍ക്ക് ബ്രസീലിയന്‍ വകഭേദവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് കോവിഡിന്റെ യുകെ വകഭേദം 187 പേരില്‍ കണ്ടെത്തിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.