റാന്നി കേന്ദ്രീകരിച്ച് പുതിയ പോലീസ് സബ് ഡിവിഷൻ ഓഫീസ് ; നാളെ ഉദ്ഘാടനം

For full experience, Download our mobile application:
Get it on Google Play

റാന്നി : വർഷങ്ങൾ നീണ്ട ആവശ്യത്തിന് പരിഹാരമായി കിഴക്കൻ മേഖലകളെ കേന്ദ്രീകരിച്ച് പുതിയ പോലീസ് സബ് ഡിവിഷൻ ഓഫീസ് റാന്നിയില്‍.  ഓഫീസിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് രാജു എബ്രഹാം എംഎൽഎ അറിയിച്ചു.

റാന്നി പോലീസ് സ്റ്റേഷനിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ രാജു എബ്രഹാം എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യും. നിലവിൽ റാന്നി ഉൾപ്പെടെയുള്ള ഭാഗങ്ങൾ തിരുവല്ല പോലീസ് സബ് ഡിവിഷൻ ഓഫീസിന് കീഴിൽ ആയിരുന്നു. നിയോജകമണ്ഡലത്തിലെ കിഴക്കൻ മേഖലയിൽ നിന്ന് 70 കിലോമീറ്റർ സഞ്ചരിച്ചു വേണം ഇവിടെ എത്താൻ . പലർക്കും ഒരു ദിവസത്തെ യാത്രയായിരുന്നു തിരുവല്ല വരെ വന്നു പോകുന്നത്. പുതിയ പോലീസ് സബ് ഡിവിഷൻ ഓഫീസ് വരുന്നതോടെ വർഷങ്ങളായി ജനങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന ക്ലേശത്തിന് പരിഹാരമാകും. വർഷംതോറും കോടിക്കണക്കിന് അയ്യപ്പഭക്തർ വന്നു പോകുന്ന ശബരിമല ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പുതിയ പോലീസ് സബ് ഡിവിഷൻ ഓഫീസിന് കീഴിലായത് ഏറെ സഹായകമാകും .റാന്നി, പെരുനാട്, വെച്ചുച്ചിറ, പമ്പ, പെരുമ്പെട്ടി എന്നീ പോലീസ് സ്റ്റേഷനുകളാണ് റാന്നി പോലീസ് സബ്ഡിവിഷൻ ഓഫീസിന് കീഴിൽ വരിക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...