അയോഗ്യനാക്കിയിട്ടും അഹങ്കാരം ; രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദി. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധി വന്നിട്ടും രാഹുല്‍ പ്രകടിപ്പിച്ചത് പശ്ചാത്താപമല്ലെന്നും മറിച്ച് അഹങ്കാരമായിരുന്നുവെന്ന് പൂര്‍ണേഷ് മോദി പറഞ്ഞു. അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ രാഹുല്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിനുള്ള മറുപടിയിലാണ് പൂര്‍ണേഷ് മോദിയുടെ പരാമര്‍ശങ്ങള്‍.

അയോഗ്യനാക്കപ്പെട്ട ശേഷം രാഹുല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ മാപ്പ് പറയില്ലെന്നാണ് പറഞ്ഞത്. കാരണം താന്‍ ഗാന്ധിയാണ് സവര്‍ക്കറല്ല എന്നാണെന്നും പൂര്‍ണേഷ് പറഞ്ഞു. 2019ല്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം പ്രധാനമന്ത്രിയോടുള്ള വ്യക്തിപരമായ വിദ്വേഷം കൊണ്ടാണ്. ആ വിദ്വേഷം വളരെ വലുതായത് കൊണ്ടാണ് മോദി എന്നു പേരുള്ള എല്ലാ മനുഷ്യരെയും രാഹുല്‍ അപമാനിച്ചതെന്നും പൂര്‍ണേഷ് കോടതിയില്‍ പറഞ്ഞു. ഒരു ദേശീയ പാര്‍ട്ടിയുടെ പ്രസിഡന്റ് ആയിരിക്കുമ്പാള്‍ രാഹുല്‍ നടത്തിയ പരാമര്‍ശം ശരിയല്ല. കുറച്ച് കൂടി ഉയര്‍ന്ന നിലവാരം അദ്ദേഹം കാണിക്കണമായിരുന്നുവെന്നും പൂര്‍ണേഷ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...