രാഹുൽ ഗാന്ധിയെ നിശബ്ദനാക്കാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം ; അഡ്വ.പഴകുളം മധു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിസാര കേസിന്റെ പേരിൽ തടവ് ശിക്ഷ വിധിച്ചും പാർലമെന്റ് അംഗത്വം റദ്ദാക്കിയും രാഹുൽ ഗാന്ധിയെ നിശബ്ദനനാക്കാമെന്നത് സംഘപരിവാറിന്റേയും നരേന്ദ്ര മോഡിയുടേയും വ്യാമോഹമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ കേന്ദ്ര സർക്കാരിന്റെ ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോഡി സർക്കാരിന്റെ കോർപ്പറേറ്റ് ബന്ധവും അവർ നടത്തുന്ന സാമ്പത്തിക തട്ടിപ്പും പാർലമെന്റിൽ ഉന്നയിച്ചപ്പോൾ അതിന് മറുപടി പറയാതെ ഒളിച്ചോടിയ പ്രധാനമന്ത്രി അധാർമ്മികമായ കുറുക്കുവഴികൾ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് അദ്ദേഹത്തിന്റെ പാർലമെന്റ് അംഗത്വം ഇല്ലാതാക്കിയ നടപടി. ഇതുകൊണ്ടൊന്നും ഏകാധിപത്യ ഭരണത്തിനെതിരായ കോൺഗ്രസിന്റെ ചെറുത്തു നില്പ് അവസാനിക്കില്ലെന്നും ഇന്ത്യയിലെ ജനങ്ങൾ കണക്ക് ചോദിക്കുമെന്നും പഴകുളം മധു പറഞ്ഞു.

മോഡി സർക്കാരിന്റെ അന്ത്യം രാഹുൽ ഗാന്ധിയിലൂടെ തന്നെയായിരിക്കുമെന്നത് ചരിത്ര നിയോഗമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കെ. ജാസിംകുട്ടി, ബിജു വർഗീസ്, എസ്.ബിനു, സജി കൊട്ടക്കാട്, എസ്.വി പ്രസന്നകുമാർ, റോജി പോൾ ഡാനിയേൽ, ലിജു ജോർജ്ജ്, സി.കെ ശശി, സിന്ധു അനിൽ, ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, റെനീസ് മുഹമ്മദ്, എം.ആർ രമേശ്,നഹാസ് പത്തനംതിട്ട അൻസർ മുഹമ്മദ്, അബിദ് ഷെഹിം കുഞ്ഞൂഞ്ഞമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു. സെൻട്രൽ ജംഗ്ഷനിൽ കുത്തിയിരുന്ന കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിക്കുകയും ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

—————————————————————————————————

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനിയന്‍റെ സഞ്ചയന ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെ ചേട്ടൻ കുഴഞ്ഞുവീണ് മരിച്ചു

0
‌പിറവം: അനിയന്‍റെ സഞ്ചയന ചടങ്ങ് കഴിഞ്ഞ് മടങ്ങിയ സഹോദരൻ വീട്ടിൽ...

ഒട്ടകവുമായി കൂട്ടിയിടിച്ച് വാഹനം തലകീഴായി മറിഞ്ഞ് അപകടം ; കരസേന മേജർക്ക് ദാരുണാന്ത്യം

0
ജയ്‌സാല്‍മീര്‍: രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപം ഒട്ടകവുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ...

കുല്‍ഗാമിൽ ആക്രമണം നടത്തിയ ഭീകര്‍ക്കായി വ്യാപക തെരച്ചിൽ തുടരുന്നു

0
ശ്രീനഗര്‍: ജമ്മു കശ്മീർ കുല്‍ഗാമിൽ ആക്രമണം നടത്തിയ ഭീകര്‍ക്കായി വ്യാപക തെരച്ചിൽ...

വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ

0
വടകര : വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ. നിർമ്മാണ...