മാനനഷ്ടക്കേസ് ; രാഹുലിന്റെ അപ്പീലില്‍ ഉത്തരവ് ഈ മാസം 20ന്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: മോദി സമുദായത്തെ അപമാനിച്ചെന്ന കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയില്‍ ഉത്തരവ് പറയുന്നത് സൂറത്ത് കോടതി മാറ്റി. ഏപ്രില്‍ 20ന് കോടതി വിധി പറയും. എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷമാണ് തീരുമാനം. തനിക്കെതിരായ ശിക്ഷാ വിധി തെറ്റാണെന്നായിരുന്നു രാഹുലിന്റെ വാദം. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍പി മൊഗേരയുടെ മുമ്പാകെയാണ് ഇരുവിഭാഗത്തിന്റെയും വാദം നടന്നത്. രണ്ട് അപ്പീല്‍ ഹര്‍ജികളാണ് കേസില്‍ രാഹുല്‍ ഗാന്ധി നല്‍കിയത്. ശിക്ഷാ വിധിക്കെതിരെയും ശിക്ഷ നടപ്പാക്കുന്നതിനെതിരെയുമാണ് അപ്പീല്‍ ഹര്‍ജികള്‍.

2019 ല്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിലാണ് ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി അപകീര്‍ത്തി കേസ് കൊടുത്തത്. ‘മോദി കുടുംബപ്പേര്’ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. ഐപിസി സെക്ഷന്‍ 500 പ്രകാരമാണ് ശിക്ഷ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എഐവൈഎഫ് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കിയില്‍ പ്രയോഗിച്ചത് മലിനജലമെന്ന ആരോപണവുമായി പ്രതിപക്ഷം

0
തിരുവനന്തപുരം: എഐവൈഎഫ് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കിയില്‍ പ്രയോഗിച്ചത് മലിനജലമെന്ന ആരോപണവുമായി...

പൊതുജനസുരക്ഷ നേരിടുന്ന വെല്ലുവിളികൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാൻ ഹാക്കത്തോണുമായി കേരള പോലീസ്

0
തിരുവനന്തപുരം: പൊതുജനസുരക്ഷ നേരിടുന്ന വെല്ലുവിളികൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാൻ ഹാക്കത്തോണുമായി കേരള...

പാർട്ടി വിട്ട എംപിമാർക്ക് 40 കോടി രൂപ വീതം കൈക്കൂലി ലഭിച്ചുവെന്ന ആരോപണത്തിൽ ടിഎംസി...

0
ന്യൂഡൽഹി: പാർട്ടി വിട്ട എംപിമാർക്ക് 40 കോടി രൂപ വീതം കൈക്കൂലി...

മദ്യനയത്തിലും ധാതുഘനനത്തിലും കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: മദ്യനയത്തിലും ധാതുഘനനത്തിലും കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ്...