ഇഡിക്ക് മുന്‍പാകെ രാഹുല്‍ ഗാന്ധി ഇന്ന് ഹാജരാകില്ല

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഇഡിക്ക് മുന്‍പാകെ രാഹുല്‍ ഗാന്ധി ഇന്ന് ഹാജരാകില്ല. വിദേശത്തായതിനാല്‍ മറ്റൊരു ദിവസത്തേക്ക് തിയതി മാറ്റി നല്‍കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ചോദ്യം ചെയ്യാന്‍ ഇഡി സമന്‍സ് നല്‍കിയിരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റ് ജേര്‍ണലിന്റെ ബാധ്യതയും ഓഹരിയും ഏറ്റെടുത്തതില്‍ സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി ഇഡിയെ അറിയിക്കും.

പാര്‍ട്ടി പ്രസിദ്ധീകരണം എന്നനിലയില്‍ സാമ്പത്തികമായി കരകയറ്റാനാണ് സഹായിച്ചത്. ബിജെപിയും സിപിഎമ്മും ഉള്‍പ്പെടെ പാര്‍ട്ടികള്‍ മുഖപത്രത്തെ സഹായിക്കാന്‍ കാലാകാലങ്ങളായി ഇടപെടലുകള്‍ നടത്താറുണ്ടെന്നും അറിയിക്കും. വിദേശത്തായതിനാലാണ് രാഹുല്‍ ഗാന്ധി കൂടുതല്‍ സമയം ചോദിച്ചിരിക്കുന്നത്. അഞ്ചാം തിയതിക്ക് ശേഷം എന്നുവേണമെങ്കിലും ഹാജരാകാന്‍ തയ്യാറാണെന്നു അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയില്‍ നിന്നും ഈ മാസം എട്ടിന് മൊഴിയെടുക്കും.

രാജ്യസഭാ ഉപനേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ, ട്രഷറര്‍ പവന്‍കുമാര്‍ ബന്‍സാല്‍ എന്നിവരില്‍ നിന്നും നിന്നും കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സോണിയ ഗാന്ധിയില്‍ നിന്നും രാഹുല്‍ ഗാന്ധിയില്‍ നിന്നും മൊഴിയെടുക്കുന്നതെന്നു ഇഡി പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങളെ ആയുധമാക്കുന്ന ബിജെപി നടപടി തുറന്നു കാട്ടുമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...