അതിരപ്പിള്ളി : കാട്ടാനയെ ഭയന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ആദിവാസിക്ക് വീണ് പരിക്കേറ്റു. മുക്കംപുഴ കോളനിയിലെ രാമചന്ദ്രനാ (48)ണ് വീണ് പരിക്കേറ്റത്. ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ആറിനാണ് സംഭവം. വനംവകുപ്പ് വാച്ചറായ രാമചന്ദ്രന് ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോള്‍ കാട്ടാനയുടെ മുമ്പില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് ഭയന്നോടി വീണ രാമചന്ദ്രന്റെ കൈവശമുണ്ടായിരുന്ന വെട്ടുകത്തിയില്‍ നിന്നും കൈയ്ക്ക് മുറിവേറ്റു. രാമചന്ദ്രന്റെ പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
കാട്ടാനയെ ഭയന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ആദിവാസിക്ക് വീണ് പരിക്ക്
RECENT NEWS
Advertisment