തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽഗാന്ധിതന്നെ മത്സരിക്കും. ഒറ്റ മണ്ഡലത്തിൽ മാത്രമായിരിക്കും ഇത്തവണ രാഹുലിന്റെ മത്സരം. സംഘടനാചുമതലയുള്ള എ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ കേരളത്തിൽ മത്സരിക്കില്ല. രാഹുൽഗാന്ധിക്കൊപ്പം, മറ്റുദേശീയനേതാക്കൾ കേരളത്തിൽ മത്സരിക്കുന്നത് ഉചിതമല്ലെന്ന തീരുമാനത്തെ തുടർന്നാണിത്.
കോൺഗ്രസിന്റെ 15 സിറ്റിങ് എം.പി.മാരോടും മത്സരത്തിനായി മണ്ഡലത്തിൽ സജീവമാകാൻ എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുടെ അധ്യക്ഷതയിൽചേർന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി നിർദേശം നൽകി. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ ഇത്തവണ മത്സരിക്കില്ല. കണ്ണൂരിലും കഴിഞ്ഞതവണ പരാജയപ്പെട്ട ആലപ്പുഴയിലും പുതിയ സ്ഥാനാർഥിയെ കണ്ടെത്തണം. ഇതിനായി ഉപസമിതിയെ നിയോഗിക്കുകയും ചെയ്തു.