ബിജെപിയിൽ ജാതി വിവേചനം നേരിട്ടു ; സ്ഥാനാർത്ഥിയായിരുന്ന ഡോ. ടി എന്‍ സരസു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബിജെപിയില്‍ ജാതി വിവേചനം നേരിട്ടെന്നും പ്രചാരണത്തില്‍പ്പോലും ഉള്‍പ്പെടുത്താതെ പാര്‍ട്ടി അവഗണിച്ചെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആലത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ടി എന്‍ സരസു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാത്തതില്‍ പരാതിയില്ല. എന്നാല്‍ ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും പ്രചാരണത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം അറിയിച്ചിട്ടും വേണ്ടെന്നാണ് പറഞ്ഞത്. പാര്‍ട്ടിക്കുള്ളിലെ ദളിത് വിഭാഗക്കാരോടുള്ള അവഗണനയാണ് വേദനിപ്പിക്കുന്നതെന്നും ഡോ. സരസു പറഞ്ഞു.

വോട്ടിന് വേണ്ടി താഴ്ന്ന ജാതിക്കാരെയാണ് ആവശ്യമെന്നും രാജീവ് ചന്ദ്രശേഖറിന് ബിസിനസ്സ് മൈന്‍ഡ് ആണെന്നും ടി എന്‍ സരസു പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ടി എന്‍ സരസു. 2019ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ടി വി ബാബു നേടിയതിനേക്കാള്‍ ഒരു ലക്ഷത്തോളം ടി എന്‍ സരസു അധികം നേടിയിരുന്നു. ഗുരുവായൂരില്‍ ഇത്തവണ അഡ്വ. ബി ഗോപാലകൃഷ്ണനും കൊടുങ്ങല്ലൂരില്‍ ട്വന്റി ട്വന്റിയുടെ ഡോ. വര്‍ഗീസ് ജോര്‍ജുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍.
dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം ; അതിൻ്റെ പേരിൽ പിണറായി വിജയനെ...

0
കോഴിക്കോട്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന്...

അയോധ്യ സംഭാവന കൊള്ളയ്ക്ക് തെളിവുണ്ട് ; കേസെടുക്കണമെന്ന് വിഎച്ച്പി

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയെന്ന് പ്രത്യേക...

അതൃപ്തി വീണ്ടും പരസ്യമാക്കി വിഎം സുധീരന്‍

0
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി...

ആരോഗ്യവകുപ്പിലെ എല്ലാ ജീവനക്കാർക്കും മറുപടി പറയലല്ല എൻ്റെ ജോലി : മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട് ഡോ. കെ.ജെ. റീന നടത്തുന്ന നിയമപോരാട്ടത്തിൽ...