‘രാ​ഹുൽ ​ഗാന്ധി ​ഗൂഢാലോചന നടത്തുന്നു’- മറുപടിയുമായി ബിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: രാഹുൽ ​ഗാന്ധിയുടെ ഓഹരി കുംഭകോണ ആരോപണത്തിൽ മറുപടിയുമായി ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്നു പുറത്തു വരാൻ രാഹുലിനു കഴിയുന്നില്ല. വിപണിയിലെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ​ഗൂഢാലോചന നടത്തുകയാണെന്നും ബിജെപി വക്താവ് പിയൂഷ് ​ഗോയൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്നത്തെ ഇന്ത്യ. വിപണി മൂല്യം അഞ്ച് ട്രില്യൺ ഡോളർ ആദ്യമായി കടന്നതു മോദി സർക്കാരിന്റെ പത്ത് വർഷത്തിനിടെയാണ്. ഇന്ത്യയുടെ ഇക്വിറ്റ് മാർക്കറ്റ് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സമ്പദ് വ്യവസ്ഥകളുടെ വിപണി മൂലധനത്തിലേക്ക് പ്രവേശിച്ചു. മോദി സർക്കാരിനു കീഴിൽ വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപണി മൂലധനം നാല് മടങ്ങി വർധിച്ചതായും ​അദ്ദേഹം അവകാശപ്പെട്ടു.

ഇന്ന് വൈകീട്ട് എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ​ഗാന്ധി ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്നിവർക്കെതിരെയായിരുന്നു രാഹുലിന്റെ ആരോപണം. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പാണ് നടന്നതെന്നു രാഹുൽ ആരോപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഓഹരി വിപണിയിൽ സംഭവിച്ചതെന്നും രാഹുൽ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടി ശ്വേതാ മേനോന്റെ ഹർജിയിൽ കക്ഷി ചേരണമെന്ന നടി അൻസിബയുടെ അപേക്ഷ തള്ളി

0
കൊച്ചി: നടി ശ്വേതാ മേനോന്റെ ഹർജിയിൽ കക്ഷി ചേരണമെന്ന നടി അൻസിബയുടെ...

ഡോ. എം പി പരമേശ്വരന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം പി...

താനുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി എം എല്‍ അശ്വിനി

0
കാസര്‍ഗോഡ്: താനുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി ബിജെപി കാസര്‍ഗോഡ്...

കാവേരി തർക്കം ; കർണാടകത്തിന് വീണ്ടും തിരിച്ചടി

0
ചെന്നൈ: കാവേരി തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ കർണാടകത്തിന് വീണ്ടും തിരിച്ചടി....