ആധുനിക ഇന്ത്യയുടെ മഹാത്മാഗാന്ധിയാണ് രാഹുല്‍ – അമിതേഷ് ശുക്ല

For full experience, Download our mobile application:
Get it on Google Play

റായ്പൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ അമിതേഷ് ശുക്ല. ആധുനിക ഇന്ത്യയുടെ മഹാത്മാഗാന്ധിയാണ് രാഹുലെന്ന് ഛത്തീസ്ഗഢില്‍ നിന്നുള്ള എംഎല്‍എ അമിതേഷ് ശുക്ല പറഞ്ഞു. മഹാത്മാഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും താരതമ്യം ചെയ്തായിരുന്നു പരാമര്‍ശം.’ആധുനിക ഇന്ത്യയുടെ മഹാത്മാഗാന്ധിയാണ് രാഹുല്‍ ഗാന്ധി. മഹാത്മാഗാന്ധിയുമായി അദ്ദേഹത്തിന് ഒരുപാട് സാമ്യങ്ങളുണ്ട്. മഹാത്മാ ഗാന്ധി ദണ്ഡി യാത്ര നടത്തിയപ്പോള്‍, രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തി. ഞാന്‍ അദ്ദേഹത്തെ ഒരു രാഷ്ട്രപുത്രന്‍ എന്ന് വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നു’- ശുക്ല പറഞ്ഞു.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാകാന്‍ മഹാത്മാഗാന്ധിക്ക് കഴിയുമായിരുന്നു. 2004 ലും 2008 ലും രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാമായിരുന്നു, പക്ഷേ അദ്ദേഹം പ്രധാനമന്ത്രിയായില്ല. മഹാത്മാഗാന്ധി ദണ്ഡി മാര്‍ച്ചില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചതുപോലെ, പാര്‍ട്ടിയുടെ മുന്‍ ദേശീയ അധ്യക്ഷനും ഭാരത് ജോഡോ യാത്രയില്‍ രാജ്യത്തുടനീളം നടന്ന് ജനങ്ങളുമായി സംവദിച്ചെന്നും ശുക്ല പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.

പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ

0
പത്തനംതിട്ട: പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ. പുത്തൻ പീടിക സ്വദേശി ജിനു,...