പ്രതി കുറ്റസമ്മതം നടത്തിയെന്ന് ഇപ്പോള്‍ പറയാനാകില്ല ; ഷാറൂഖ് സെയ്ഫിയുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: എലത്തൂര്‍ ട്രെയിനില്‍ തീയിട്ട കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യം വിശദമായ ചോദ്യം ചെയ്യലിന് ശേഷം തീരുമാനിക്കുമെന്ന് ഡിജിപി അനില്‍കാന്ത്. ലഭിക്കുന്ന മൊഴിയുടേയും മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിലാകും തീരുമാനമെടുക്കുക.പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ല. തീവ്രവാദ ബന്ധമുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതേക്കുറിച്ച് ഇപ്പോഴൊന്നും പറയില്ലെന്ന് ഡിജിപി പറഞ്ഞു.സംയുക്ത നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടാനായത്.

കേരളത്തിലെ പ്രത്യേക അന്വേഷണ സംഘം, കേന്ദ്ര ഏജന്‍സികള്‍, മഹാരാഷ്ട്ര പൊലീസ് തുടങ്ങിയവ സംയുക്തമായി നടത്തിയ നീക്കമാണ്. പ്രതിയെക്കുറിച്ച് നിരവധി സൂചനകള്‍ ലഭിച്ചു. അതനുസരിച്ച് മുന്നോട്ടുപോകാനായി. വളരെ പെട്ടെന്നു തന്നെ പ്രതിയെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് ഡിജിപി പറഞ്ഞു.പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയാണ്. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ പരിശോധന നടത്തും.

ആരോഗ്യസ്ഥിതി മനസ്സിലാക്കിയ ശേഷമാകും വിശദമായ ചോദ്യം ചെയ്യലുണ്ടാകുക. ട്രെയിനിലെ തീ വെയ്പില്‍ ഒരു യുവാവിന് 35-40 ശതമാനം പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയാണ്. മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കുകളാണുള്ളത്.പ്രതി ഒറ്റയ്ക്കാണോ കൃത്യം നടത്തിയതെന്ന കാര്യം പരിശോധിച്ചു വരികയാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. പ്രതി ഷാറൂഖ് സെയ്ഫിയുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് അന്വേഷിക്കുന്നുണ്ട്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നും പറയാനാകില്ലെന്നും ഡിജിപി അനില്‍കാന്ത് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.